അറ്റ്‌ലി- ഷാരൂഖ്‌ഖാൻ ചിത്രത്തിൽ എ.ആർ. റഹ്‌മാൻ സംഗീതം

ഷാരൂഖിനെ നായകനാക്കി അറ്റ്‌ലി ഒരുക്കുന്ന ചിത്രത്തിന് എ ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്നു. സംവിധായകൻ അറ്റ്‌ലി ബോളിവുഡ് അരങ്ങേറുന്ന ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകും.

അറ്റ്‌ലിയുമായുള്ള ഹൃദയബന്ധം കാരണമാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കാൻ സമ്മതിച്ചത്. റഹ്‌മാൻ കാലങ്ങൾക്കു ശേഷമാണ് ഒരു ബോളിവുഡ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

ജി.കെ. വിഷ്‌ണുവാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. റൂബനാണ് എഡിറ്റർ. അറ്റ്‌ലിയുടെ തൊട്ട് മുൻ ചിത്രമായ ബിഗിലിന് സംഗീത സംവിധാനം നിർവഹിച്ചത് എ.ആർ. റഹ്‌മാനും, ഛായാഗ്രഹണം നിർവഹിച്ചത് ജി.കെ. വിഷ്‌ണുവും ചിത്രസംയോജനം നിർവഹിച്ചത് റൂബനുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!