ബോഡി ഷെയിമിങ് കമെന്റിനു ; മറുപടിയുമായി മഞ്ജു പത്രോസ്

റിയാലിറ്റിഷോയിൽ പങ്കെടുത്ത മഞ്ജുപത്രോസ് , ‘മറിമായം’ എന്ന പരമ്പരയിലൂടെ ശ്രദ്ധേയയായമായ കഥാപാത്രം ചെയ്യുകയും .തുടർന്ന് നിരവധി സിനിമകളിലും മഞ്ജു ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ തന്റെ എല്ലാ വിശേഷങ്ങളും മഞ്ജു പങ്കുവെയ്ക്കാറുണ്ട്. തനിക്കെതിരെ ബോഡി ഷെയിമിങ് നടത്തിയ ആള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മഞ്ജു.

”എന്തൊക്കെയാണ് ഈ ചക്കപ്പോത്ത് കാണിക്കുന്നത്?- എന്നായിരുന്നു കമന്റ്. ഈ കമന്റിട്ടയാള്‍ക്ക് തന്റെ പുരുഷസങ്കല്‍പ്പവുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരുപാട് കുറവുകളുണ്ട്. മോഹന്‍ലാലും ദിലീപും സൂര്യയുമൊക്കെ ചെയ്ത രംഗങ്ങള്‍ ഇയാള്‍ ചെയ്തിട്ടുണ്ട്.

എന്നാല്‍ ഇതിനെ ഞാന്‍ അധിക്ഷേപിച്ചാല്‍ അത് ആരുടെ തെറ്റാണ്? താങ്കള്‍ക്ക് ഈ മുഖഭാവവും ശരീരഘടനയും നല്‍കിയത് ഈശ്വരനാണ്. അത് ഉള്‍കൊള്ളാന്‍ സാധിക്കാത്തതും അതിന്റെ പേരില്‍ കളിയാക്കുന്നതും തെറ്റാണ്. ഇത്തരം ബോഡി ഷെയിമിങ് ദയവായി ചെയ്യരുത്. അടുത്ത തലമുറയെ എങ്കിലും വെറുതെ വിടണം” – മഞ്ജു പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!