തന്റെ നെറ്റിയെക്കുറിച്ച്’; ലക്ഷ്മി നക്ഷത്ര

അവതാരകയായ ലക്ഷ്മി കഴിഞ്ഞ ദിവസം യുട്യൂബ് ചാനലിലൂടെ പങ്കുവച്ച വീഡിയോയാണിപ്പോള്‍ വൈറലായിരിക്കുന്നത്. വീഡിയോയിൽ തന്റെ മുടിയെ പറ്റിയുള്ള വിശേഷങ്ങളുമാണ് ഇപ്പോള്‍ ലക്ഷ്മി പങ്കുവച്ചിരിക്കുന്നത്.

തന്റെ മുടി ചുരുണ്ടതാണെന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്നും മുടിയുടെ അവസ്ഥ വളരെ ദയനീയമാണെന്നും എന്നാല്‍ പാരമ്പര്യമായി കിട്ടിയത് ചുരുണ്ട മുടിയാണെന്നുമാണ് ലക്ഷ്മി പറയുന്നത്. ” ചുരുണ്ട മുടി കാരണം പണ്ട് സ്‌കൂളിലും കോളേജിലുമെല്ലാം കുട്ടികള്‍ ചകിരിയെന്നാണ് വിളിച്ചിരുന്നത്. എന്നാല്‍ ഈയൊരു ഇന്‍ഡസ്ട്രിയിലെത്തിയപ്പോള്‍ നിലനില്‍പിന്റെ പ്രശ്‌നം കാരണം മുടി സ്മൂത്ത് ചെയ്യുകയായിരുന്നു ” ലക്ഷ്മി പറയുന്നു.

തന്റെ വലിയ നെറ്റിയെക്കുറിച്ചുള്ള കൗതുകകരമായ കാര്യവും ലക്ഷ്മി ആരാധകരുമായി പങ്കുവെച്ചു. ” എല്ലാവരും എന്റെ നെറ്റിയെപ്പറ്റി സംസാരിക്കാറുണ്ട്. വളരെ കയറിയിട്ടുള്ള ഈ നെറ്റി കിട്ടിയത് പഴയ സിനിമാ നടനായ ശങ്കരാടിയില്‍ നിന്നാണ്. ശങ്കരാടി അമ്മയുടെ വകയിലുള്ളൊരു അമ്മാവനാണ്. അമ്മയുടെ വീട്ടുപേര് ശങ്കരാടിയില്‍ ഹൗസ് എന്നാണ്. ഇതെല്ലാം കൂട്ടിച്ചേര്‍ത്ത് ആളുകള്‍ ശങ്കരാടി നെറ്റിയെന്നാണ് എന്റെ നെറ്റിയെക്കുറിച്ച് പറയാറ് ” ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!