ജഗമേ തന്തിരത്തിന്റെ വ്യാജൻ ടെല​ഗ്രാമിൽ

ജ​ഗമേ തന്തിരത്തിന്റെ വ്യാജ പതിപ്പ് ടെല​ഗ്രാമിൽ.ചിത്രം പുറത്തിറങ്ങിയിട്ട് മണിക്കൂറുകൾക്കകമാണ് വ്യാജപതിപ്പുകൾ ടെലഗ്രാമിൽ പ്രചരിക്കുന്നത്.

നെറ്റ്ഫ്ലിക്സിൽ പ്രദർശനത്തിനെത്തിയ ധനുഷ്-കാർത്തിക് സുബ്ബരാജ് ചിത്രം കഴിഞ്ഞ വർഷം പ്രദർശനത്തിന് എത്തേണ്ടതായിരുന്നു.കോവിഡ് പ്രതിസന്ധിയെ തുടർന്നാണ് ​ഗമേ തന്തിരത്തിന്റെ റിലീസ് നീണ്ടുപോയത്.

മലയാളി താരങ്ങളായ ജോജു ജോർജും ഐശ്വര്യ ലക്ഷ്മിയും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്.

കാർത്തിക് സംവിധാനം ചെയ്യുന്ന ചിത്രം വൈനോട്ട് സ്റ്റുഡിയോസും റിലയൻസ് എന്റർടെയിൻമെന്റും ചേർന്നാണ് റിലീസ് ചെയ്യുന്നത്. എസ് ശശികാന്ത് ആണ് നിർമ്മാണം. ഹോളിവുഡ് നടൻ ജെയിംസ് കോസ്മോയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!