ഷാരൂഖ് ഖാന്‍ തന്ന 300 രൂപ താന്‍ ഇന്നും സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്നും നടി

ഷാരൂഖ് ഖാനുമൊത്തുള്ള സന്തോഷ നിമിഷങ്ങളെക്കുറിച്ച് പറയുകയാണ് നടി പ്രിയാമണി. രോഹിത് ഷെട്ടിയുടെ ചിത്രമായ ചെന്നൈ എക്‌സ്പ്രസില്‍ ഷാരൂഖ് ഖാനൊപ്പം ഗാനരംഗത്തില്‍ പ്രിയാമണിയും എത്തിയിരുന്നു.അന്ന് ചിത്രീകരണത്തിനിടെയിൽ ഷാരൂഖ് ഖാന്‍ തന്ന 300 രൂപ താന്‍ ഇന്നും സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്നും നടി പറയുന്നു.

”ഷാരൂഖ് ഖാനെ ബോളിവുഡിന്റെ ബാദ്ഷ എന്നു വിളിക്കുന്നത് വെറുതെയല്ല. രാജ്യത്തെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് അദ്ദേഹം. എന്നാല്‍ തന്റെ നേട്ടത്തിന്റെ അഹന്തയൊന്നും അദ്ദേഹത്തില്‍ ഇല്ല. പാട്ടിന്റെ ചിത്രീകരണം അഞ്ച് ദിവസത്തോളം ഉണ്ടായിരുന്നു. മികച്ച ഒരനുഭവമായിരുന്നു അത്. വളരെ സ്‌നേഹത്തോടെയും കരുതലോടെയുമാണ് പെരുമാറിയത്.

‘പാട്ടിന്റെ ഷൂട്ട് തുടങ്ങുന്നതിന് ഒരു ദിവസം മുമ്പ് തന്നെ ഞാന്‍ അവിടെ എത്തിയിരുന്നു. ഇടവേളകളില്‍ അദ്ദേഹത്തിന്റെ ഐപാഡില്‍ ഞങ്ങള്‍ കോന്‍ ബനേഗ ക്രോര്‍പതി കളിക്കുമായിരുന്നു. അദ്ദേഹം എനിക്ക് 300 രൂപയും തന്നു. അതിപ്പോഴും എന്റെ പഴ്‌സിലുണ്ട്.” ഫാമിലി മാന്‍ സീസണ്‍ 2വിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെ പ്രിയാമണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!