ബോളിവുഡ് താരം തപ്സി പന്നുവിനെ നായികയാക്കി അനുഭവ് സിൻഹ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ‘തപ്പഡ്’. ചിത്രത്തിലെ പുതിയ വീഡിയോ രംഗം പുറത്തിറങ്ങി. ഭർത്താവ് തല്ലിയപ്പോൾ വിവാഹമോചനത്തിന് അപേക്ഷിക്കുന്ന ഒരു സ്ത്രീയുടെ കഥയാണ് ചിത്രത്തിലെ പ്രമേയം.
അതേസമയം രത്ന പഥക് ഷാ, തൻവി അസ്മി, ദിയ മിർസ, രാം കപൂർ, കുമുദ് മിശ്ര, നിധി ഉത്തം, മാനവ്, ഗ്രേസി ഗോസ്വാമി എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രം നാളെയാണ് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തുക.