‘ജഗമേ തന്തിരം’ത്തിന് ​ ആശംസകളുമായി അവഞ്ചേഴ്​സ്​ എൻഡ്​ ഗെയിം സംവിധായകരായ റൂസോ സഹോദരങ്ങൾ

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത്​ ചിത്രം ‘ജഗമേ തന്തിരം’ത്തിന് ​ ആശംസകളുമായി അവഞ്ചേഴ്​സ്​ എൻഡ്​ ഗെയിം സംവിധായകരായ റൂസോ സഹോദരങ്ങൾ.
നടൻ ധനുഷിനും ജഗമേ തന്തിരത്തിനു ജോ റൂസോയും ആന്തണി റൂസോയും ട്വിറ്ററിലൂടെയാണ് ആശംസകൾ നേർന്നത് .
​. റൂസോ സഹോദരങ്ങൾ സംവിധാനം ചെയ്യുന്ന ‘ഗ്രേ മാൻ’ എന്ന പുതിയ ചിത്രത്തിൽ ധനുഷും​ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്​.

“സൂപ്പർ ഡാ തമ്പി! ധനുഷിനൊപ്പം വർക്​ ചെയ്യുന്നതിൽ ഏറെ സന്തോഷമുണ്ട്, ജഗമെ തന്തിരത്തിന്​ ആശംസകൾ!” – ചിത്രത്തി​െൻറ ട്രെയിലർ പങ്കുവെച്ചുകൊണ്ട്​ അവഞ്ചേഴ്സ്​ സംവിധായകർ കുറിച്ചു.

എന്തായാലും ലോകപ്രശസ്​ത സംവിധായകർ തമിഴ്​ ഭാഷയിൽ ധനുഷിനും ജഗമേ തന്തിരത്തിനും ആശംസകൾ നേർന്നത്​ ആഘോഷമാക്കുകയാണ്​ ആരാധകർ. ചിത്രം നെറ്റ്ഫ്ലിക്സിലൂടെ ഒ.ടി.ടി റിലീസായി ജൂൺ 18ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ചിത്രത്തിൽ ജോജു ജോർജും പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഐശ്വര്യ ലക്ഷ്മിയാണ്​ നായിക. ഹോളിവുഡ് താരം ജെയിംസ് കോസ്മോയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. എസ്. ശശികാന്താണ് നിര്‍മ്മാണം. ക്യാമറ-ശ്രേയാസ് കൃഷ്ണ, സംഗീതം-സന്തോഷ് നാരായണന്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!