മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ഓഗസ്റ്റ് പന്ത്രണ്ടിന് തീയേറ്ററുകളിൽ എത്തും

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കുന്ന ചിത്രമാണ് മരക്കാർ അറബിക്കടലിൻറെ സിംഹം. ചിത്രത്തിൻറെ പുതിയ റിലീസ് തീയതി ഇന്നലെ പുറത്തുവിട്ടു. മേയ്  പതിമൂന്നിന് റിലീസ് നിശ്ചയിച്ചിരുന്ന ഈ ചിത്രം  കോവിഡ് പശ്ചാത്തലത്തിൽ റിലീസ് മാറ്റി. ചിത്രം ഓഗസ്റ്റ് 12ന് തീയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യും.

ആന്റണി പെരുമ്പാവൂർ ആണ് റിലീസ് തീയതി പ്രഖ്യാപിച്ചത്.”നിറഞ്ഞ മനസ്സോടെ പ്രതീക്ഷിക്കുകയാണ്, ഈ വരുന്ന ഓഗസ്റ്റ് 12ന്, ഓണം റിലീസ് ആയി “മരക്കാർ അറബിക്കടലിന്റെ സിംഹം” നിങ്ങളുടെ മുന്നിലെത്തിക്കാൻ ഞങ്ങൾക്ക് കഴിയുമെന്ന്. അതിനു നിങ്ങളുടെ പ്രാർഥനയും പിന്തുണയും ഉണ്ടാകുമെന്ന വിശ്വാസത്തോടെ ഞങ്ങൾ മുന്നോട്ട് നീങ്ങുന്നു.” എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്

മോഹന്‍ലാലിന് പുറമെ മഞ്ജു വാര്യര്‍, ഫാസില്‍, മധു, അര്‍ജുന്‍ സര്‍ജ, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തില്‍ ഉണ്ട്.തിരുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സാബു സിറില്‍ കലാസംവിധാനം നിര്‍വഹിക്കും. അഞ്ചു ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!