നടൻ രഞ്ജിത്തും നടി പ്രിയ രാമനും വിവാഹ മോചിതരായി ഏഴ് വർഷത്തിന് ശേഷം വീണ്ടും ഒന്നിക്കാൻ ഒരുങ്ങുന്നു

നടൻ രഞ്ജിത്തും നടി പ്രിയ രാമനും വീണ്ടും ഒന്നിക്കാൻ ഒരുങ്ങുന്നു. വിവാഹ മോചിതരായി ഏഴ് വർഷത്തിന് ശേഷം ആണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. പ്രിയയുമൊത്തുള്ള ചിത്രങ്ങൾ രഞ്ജിത്ത് പങ്കുവച്ചതോടെയാണ് പല തമിഴ് മാധ്യമങ്ങളും ഇത് റിപ്പോർട്ട് ചെയ്തത്.

‘ആരാധകരുടെ സ്നേഹാശംസകളാൽ ഞങ്ങളുടെ ഇപ്പോഴത്തെ ജീവിതം വളരെ മനോഹരമായിരിക്കുന്നു’, എന്ന കുറിപ്പോടെ ഇരുവരുടെയും 22-ാം വിവാഹ വാർഷിക ദിനത്തിൽ ആണ് രഞ്ജിത്ത് ചിത്രം പങ്കുവച്ചത്.
രഞ്ജിത്തും പ്രിയയും പ്രണയത്തിലാവുന്നതും വിവാഹിതരാകുന്നതും 1999ൽ റിലീസ് ചെയ്ത ‘നേസം പുതുസ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ്. ഇരുവരും 2014ൽ വിവാഹമോചിതരായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!