പുതിയ വിജയ് ചിത്രത്തിന്റെ വമ്പൻ ചർച്ചകൾ അണിയറയിൽ

 

കൈദിയുടെ വമ്പൻ വിജയത്തിന് ശേഷം സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കുന്ന ഏറ്റവും പുതിയ വിജയ് ചിത്രമാണ് ‘മാസ്റ്റർ’. ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്.Image result for vijay master

 

എന്നാൽ ഇപ്പോൾ പുറത്തുവരുന്ന പുതിയ റിപ്പോർട്ട് പ്രകാരം സണ്‍ പിക്‌ചേര്‍സിന്റെ പുതിയ ചിത്രത്തിലും വിജയ് നായകനാകുന്നു എന്നാണ്. ചിത്രത്തിൽ പൂജ ഹെഗ്‌ഡെയാണ് നായികയായി തീരുമാനിച്ചിട്ടുള്ളത്.Image result for pooja hegde

അല്ലു അർജുൻ ചിത്രം ‘അല വൈകുണ്ഠപുരമുലൂ’വിൽ ആണ് പൂജ അവസാനം അഭിയനയിച്ച റീലീസ് ചിത്രം. സൂര്യയെ നായകനാക്കി സുധ കോംഗാര സംവിധാനം ചെയ്യുന്ന ‘സൂരറൈ പോട്ര്’ ഉടൻ പ്രദർശനത്തിന് എത്തും. പുതിയ വിജയ് ചിത്രവും സുധ കോംഗാര തന്നെയാകും സംവിധാനം ചെയ്യുകയെന്നുമാണ് റിപ്പോർട്ട്.Image result for sudha kongara

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!