മാസ്ട്രോയുടെ ചിത്രീകരണം നിതിൻ പൂർത്തിയാക്കി

തന്റെ മുപ്പതാമത്തെ ചിത്രമായ മാസ്ട്രോയുടെ ഷൂട്ടിംഗ് നിതിൻ പൂർത്തിയാക്കി. മെർലാപക ഗാന്ധി സംവിധാനം ചെയ്ത ഈ ചിത്രം ഹിന്ദി ബ്ലോക്ക്ബസ്റ്റർ അന്ധാദുൻ എന്ന ചിത്രത്തിൻറെ ഔദ്യോഗിക റീമേക് ആണ്. ആയുഷ്മാൻ ഖുറാന, തബു, രാധിക ആപ്‌തെ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അന്ധാദുൻറെ തെലുങ്ക് പതിപ്പിൽ താബുവിന്റെ വേഷത്തിൽ തമന്നയും രാധിക ആപ്‌തെയുടെ കഥാപാത്രത്തെ നബാ നടേഷും അവതരിപ്പിക്കും.

നിതിൻ, തന്റെ വരാനിരിക്കുന്ന ചിത്രമായ മാസ്ട്രോയുടെ റിലീസിനെക്കുറിച്ച് ആവേശത്തിലാണ്. ഈ ആഴ്ച ആദ്യം ഹൈദരാബാദിൽ നടനും മാസ്ട്രോ അണിയറപ്രവർത്തകരും ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചു. ഇപ്പോൾ ചിത്രം പൂർത്തിയായതായി നിർമ്മാതാക്കൾ അറിയിച്ചു. ചിത്രം നേരിട്ട് ഒടിടി റിലീസ് ആയിരിക്കുമെന്നും റിപ്പോർട്ട് ഉണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!