കോൾഡ് കേസിൻറെ ട്രെയ്‌ലർ പുറത്തിറങ്ങി

നവാഗതനായ തനു ബാലക് പ്രിഥ്വിരാജ് സുകുമാരൻ നായകനാക്കി ഒരുക്കുന്ന ഹൊറർ ത്രില്ലർ ചിത്രമാണ് കോൾഡ് കേസ്. നേരിട്ട് ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്ന ചിത്രം ആമസോൺ ആണ് ഇറക്കുക. കോൾഡ് കേസിന്‍റെ ട്രെയ്‌ലർ ഇന്ന് റിലീസ് ചെയ്തു. ജൂൺ 30 ന് ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യും.

അദിതി ബാലൻ, ലക്ഷ്മി പ്രിയ, അലൻസിയർ ലോപ്പസ്, അനിൽ നെടുമങ്ങാട്, ആത്മിയ എന്നിവാരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. പൃഥ്വിരാജ് വീണ്ടും ഏറെനാളുകൾക്കു ശേഷം കാക്കി അണിയുന്ന ചിത്രമാണ് ‘കോൾഡ് കേസ്’. ആന്‍റോ ജോസഫ്, ജോമോൻ ടി. ജോൺ, ഷമീ‍ർ മുഹമ്മദ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!