വിജയ് നായകനാകുന്ന പുതിയ ചിത്രം “ബീസ്റ്റ്” : ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി

തമിഴ് സൂപ്പർ താരം വിജയ് തന്റെ 65-ാമത്തെ ചിത്രത്തിൻറെ പേര് പുറത്തുവിട്ടു. ബീസ്റ്റ് എന്നാണ് ചിത്രത്തിൻറെ പേര്. സംവിധായകൻ നെൽസൺ ദിലീപ്കുമാർ ഒരുക്കുന്ന ചിത്രം  സൺ പിക്ചേഴ്സിൻറെ ബാനറിൽ കലാനിധി മാരൻ നിർമിക്കും. പ്രശസ്ത സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദർ ചിത്രത്തിന് സംഗീതം നൽകും.

ലോകേഷ് കനകരാജിന്റെ മാസ്റ്റർ ആണ് വിജയുടെ റിലീസ് ചെയ്ത അവസാന  ചിത്രം. വിജയ് സേതുപതി, മാളവിക മോഹനൻ എന്നിവർ അഭിനയിക്കുന്നു. കഴിഞ്ഞ വർഷം, മാസ്റ്റർ റിലീസിന് മുമ്പുതന്നെ, തന്റെ 65-ാമത്തെ ചിത്രത്തിന് അന്തിമ രൂപം നൽകിയതായി വിജയ് പ്രഖ്യാപിച്ചിരുന്നു . താൽക്കാലികമായി തലപതി 65 എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം പ്രൊഡക്ഷൻ ഹൗസായ സൺ പിക്ചേഴ്സ് നേരത്തെ ഒരു ചെറിയ വീഡിയോയിലൂടെ ചിത്രം പ്രഖ്യാപിച്ചിരുന്നു.

ആക്ഷന് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുങ്ങുന്നത്. പൂജ ഹെഗ്‌ഡെ ആണ് ചിത്രത്തിലെ നായിക. മലയാളത്തിൽ നിന്നും ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ശിവകാർത്തികേയൻ നായകനായി എത്തുന്ന ഡോക്ടർ ആണ് നെൽസൺ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!