ബോളിവുഡ് താരങ്ങളായ ആയുഷ്മാൻ ഖുറാനയും ജിതേന്ദ്ര കുമാറും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ‘ശുഭ് മംഗൾ സ്യാദ സാവധാൻ’. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്.
സ്വവർഗരതിയെ പ്രമേയമാക്കിക്കൊണ്ടുള്ള ഈ ചിത്രം 2017ൽ ഇറങ്ങിയ ‘ശുഭ് മംഗൽ സാവധാൻ’ എന്ന ചിത്രത്തിൻറെ രണ്ടാം ഭാഗമായാണ് ഒരുക്കിയിരിക്കുന്നത്. സുനിത, നീന ഗുപ്ത, മാൻവി, നീരജ്, ഭൂമി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
ഹിതേഷ് കേവല്യ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം ആനന്ദ് എൽ. റായ്, ഭൂഷൺ കുമാർ എന്നിവർ ചേർന്ന് നിർമിക്കുന്നു. തനിഷ്ക് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത്.