‘സിംഗിൾ ആയിട്ടുളള ലൈഫ് ഞാൻ ശരിക്കും ആ സ്വദിക്കുന്നുണ്ട്,അനു ജോസഫ്

വിവാഹം കഴിക്കാത്തതിന്റെ കാരണം വ്യക്തമാക്കി നടി അനു ജോസഫ്. വിവാഹം കഴിക്കില്ലെന്ന് തീരുമാനിച്ചിട്ടില്ല തന്റെ ഇഷ്ടങ്ങൾ മനസിലാക്കുന്ന ഒരാൾ വന്നാൽ അത് ഉണ്ടാകുമെന്നും നടി പറഞ്ഞു .

‘വിവാഹം കഴിക്കാതിരിക്കണം എന്നൊന്നും വിചാരിക്കുന്നില്ല. സീരിയസ് ആയിട്ട് അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. പ്രത്യേകിച്ച് സങ്കൽപം ഒന്നുമില്ല. നമ്മളെ മനസിലാക്കുന്ന ഒരാളായിരിക്കണം. എന്റെ ഇഷ്ടങ്ങളും മനസിലാക്കണം.’–അനു പറയുന്നു.

‘സിംഗിൾ ആയിട്ടുളള ലൈഫ് ഞാൻ ശരിക്കും ആസ്വദിക്കുന്നുണ്ട്. ഒറ്റയ്ക്കാകുമ്പോൾ നമുക്ക് ഇഷ്ടമുളളത് ചെയ്യാല്ലോ. ചിലർക്ക് കൂടെ ഒരാളുളളതാണ് ഇഷ്ടം, മറ്റുളളവർക്ക് ഒറ്റയ്ക്ക് ജീവിക്കുന്നതും. ഞാൻ ഇതിനു രണ്ടിനും ഇടയിലുളള ഒരാളായിട്ടാണ് തോന്നിയിട്ടുളളത്.’

തിരുവനന്തപുരത്താണ് ഞാൻ താമസിക്കുന്നത്. അച്ഛനും അമ്മയും സഹോദരിയുമെല്ലാം കാസർഗോഡിലെ വീട്ടിലാണ്. തിരുവനന്തപുരത്തെ വീട്ടിൽ തനിക്ക് കൂട്ടായി കുറേ പൂച്ചക്കുട്ടികളുണ്ടെന്നും അനു പറഞ്ഞു.

പ്രണയം ഉണ്ടോയെന്ന് ചോദ്യത്തിന് രസകരമായ മറുപടിയാണ് അനു നൽകിയത്. പ്രപഞ്ചത്തെയും പ്രൊഫഷനെയും ഒക്കെ താൻ പ്രണയിക്കുന്നുണ്ടെന്നായിരുന്നു അനു പറഞ്ഞത്. സ്കൂൾ കാലത്തിലും പ്രണയം ഉണ്ടായിട്ടില്ലെന്നും അനു വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!