ഇളയദളപതിയുടെ ജന്മദിനത്തില്‍ കാലുകള്‍ കൊണ്ട് തീര്‍ത്ത് ചുമര്‍ ചിത്രം തീര്‍ത്ത് ആരാധകന്‍

തമിഴ് നടന്‍ ഇളയദളപതിയുടെ
ചിതം കാലുകള്‍ കൊണ്ട് വരച്ച് ആരാധകന്‍.വിജയ് യുടെ ജന്മദിനമായ ജൂണ്‍22 ന് ആശംസകളറിയിച്ചു കൊണ്ടാണ് ഇന്ദ്രജിത്ത് കാല്‍ വിരലുകള്‍ കൊണ്ട് അക്രിലിക് കളറില്‍ കിടപ്പ് മുറിയിലെ ചുമരില്‍ചിത്രം തീര്‍ത്തത്.ഇന്ദ്രജിത്തിന് അഞ്ചു വയസുള്ളപ്പോഴാണ് ഇഷ്ടതാരം വിജയ്‌ നെ നേരിട്ട് കാണുന്നത് ചെറുപ്പം മുതലേ വിജയ്‌ ആരാധകനായ ഇന്ദ്രജിത്തിന്‍റെ ഇഷ്ട പ്രകാരം പിതാവ് ഡാവഞ്ചി സുരേഷ് റബ്ബറില്‍ ഉണ്ടാക്കിയ ഡാന്‍സ് ചെയ്യുന്ന വിജയ്‌ശില്‍പം ഉദ്ഘാടനം ചെയ്തത് വിജയ്‌ തന്നെയായിരുന്നു.

കാവലന്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങിന് വരിക്കാശ്ശേരി മനയില്‍ എത്തിയപ്പോഴാണ് സുരേഷും കുടുംബവും അവിടെ ശില്പവുമായി എത്തുന്നത്‌ ശില്‍പം ഉണ്ടാക്കാനുള്ള കാരണക്കാരനായ അഞ്ചു വയസുകാരനെ കണ്ടു ഞെട്ടി കുഞ്ഞന്‍ ആരാധനെ വാരിയെടുത്ത് കൈകളിലേന്തി സൂപ്പര്‍താരം വിജയ്‌ .പതിനൊന്നു വര്‍ഷത്തിനു ശേഷം ഇന്ദ്രജിത്ത് ബ്രഷിന്‍റെ സഹായമില്ലാതെ കാലിലെ വിരലുകള്‍ ഉപയോഗിച്ച് ചുമരില്‍ മാസ്റ്റര്‍ സിനിമയിലെ വിജയ്‌ ചിത്രം വരച്ചു ജന്മദിനാശംസകള്‍ നേരുകയാണ്. നാലടി വലുപ്പമുള്ള ചിത്രം കട്ടിലില്‍ മലര്‍ന്നു കിടന്നു രണ്ടു ദിവസമെടുത്താണ് വരച്ചത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!