കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സിനിമാ നിയമ കരടിനെതിരെ നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ‘സേ നോ ടു’ സെന്‍സര്‍ഷിപ്പ് എന്ന ഹാഷ്ടാഗോടെ ആയിരുന്നു മുരളി ഗോപിയുടെ പ്രതികരിച്ചതു . ബലേ ഭേഷ് ഇനി ഇതും കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ മുരളി ഗോപി കുറിച്ചു .
രാജ്യത്തെ സിനിമാനിയമങ്ങളില്‍ മാറ്റം വരുത്തുന്നതിന് കഴിഞ്ഞ ദിവസങ്ങളിലാണ് കേന്ദ്രം തീരുമാനിച്ചത്. സെന്‍സര്‍ ചെയ്ത് ചിത്രങ്ങള്‍ വീണ്ടും പരിശോധിക്കാന്‍ സര്‍ക്കാരിന് അധികാരം നല്കുന്ന ബില്ലാണിത് സര്‍ക്കാര്‍ ജനാഭിപ്രായം തേടിയിട്ടുണ്ട്. ഒടിടി, സാമൂഹിക മാധ്യമങ്ങള്‍ എന്നിവയിലെ ഇടപെടലിനായി ചട്ടം കൊണ്ടുവന്ന സര്‍ക്കാര്‍ സിനിമ രംഗത്തെ പരിഷ്ക്കരണത്തിനാണ് ഒരുങ്ങുന്നത്.