യോഗദിനത്തിലെ ഫോ​ട്ടോ പങ്കുവെച്ചു ​ മോഹൻലാൽ

തിരുവനന്തപുരം: അന്താരാഷ്​ട്ര യോഗദിനത്തിന്‍റെ ആശംസകൾ നേർന്ന്​ നടൻ മോഹൻലാൽ ഫോട്ടോയിൽ . ​മോഹൻലാലിനു നല്ല ചെറുപ്പം തോന്നിക്കും ​. മാസ്‌കോടു കൂടി പ്രത്യാശ പൂർവമായ ഭാവിയെ ശ്വസിച്ചും കെട്ടകാലത്തിന്‍റെ ഭൂതാവശിഷ്​ടങ്ങളെ നിശ്വസിച്ചും ഈ യോഗദിനത്തിൽ സ്വയം പ്രകാശിക്കാമെന്ന് മോഹൻലാൽ കുറിക്കുകയും ചെയ്​തു.

മോഹൻലാലിന്‍റെ ഫേസ്​ബുക്ക്​ പോസ്റ്റിന്‍റെ പൂർണരൂപം-

ഓരോ ശ്വാസത്തിലും നാം ഭാവിയെ അകത്തേക്കും ഭൂതത്തെ പുറത്തേക്കും വമിക്കുന്നുവെന്നാണ് പറയുക. രോഗാണുവിനെ ശ്വസിക്കേണ്ടിവരുന്ന ഈ ദശാസന്ധിയേയും നാം മറികടക്കും. നമുക്ക് മാസ്‌കോടു കൂടി തന്നെ പ്രത്യാശാപൂർവമായ ഭാവിയെ ശ്വസിച്ചും കെട്ടകാലത്തിന്‍റെ ഭൂതാവശിഷ്​ടങ്ങളെ നിശ്വസിച്ചും ഈ ലോക യോഗ ദിനത്തിൽ സ്വയം പ്രകാശിക്കാം. മറ്റുള്ളവർക്ക് പ്രകാശമാകാം. ആശംസകൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!