വിസ്മയയുടെ മരണത്തില്‍ പ്രതികരിച്ച് ഹരീഷ് പേരടി

സ്ത്രീപീഡനത്തെ ത്തുടർന്ന് ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച വിസ്മയയുടെ മരണത്തില്‍ പ്രതികരിച്ച്‌ നടൻ  ഹരീഷ് പേരടി. റാപ്പര്‍ വേടനെതിരെ പ്രതികരിച്ചവര്‍ എന്ത് കൊണ്ട് ഈ വിഷയത്തില്‍ മൗനം പാലിക്കുന്നു എന്ന് ഹരീഷ് ചോദിക്കുകയാണ് . വേട്ടക്കാരന്‍ സവര്‍ണനെങ്കില്‍ ഇളവുകള്‍ നല്‍കാന്‍ പുരോഗമനവാദികളൂടെ മനസ്സ് പാകപ്പെടും എന്നും ഹരീഷ് പേരടി പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ഹരീഷ് പേരടിയുടെ പ്രതികരണം.

ഹരീഷ് പേരടിയുടെ കുറിപ്പ്, .

വേടനെന്ന ദളിതനെതിരെ ഉറഞ്ഞ തുള്ളിയ അഭിനവ സാംസ്‌കാരിക നായിക്കളെ, സവര്‍ണ്ണനായ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പച്ചക്ക് ഒരു പെണ്ണിനെ വേട്ടയാടി തിന്നിരിക്കുന്നു, ഇവന്റെ ഫോട്ടോ പോലും ആരും പ്രസിദ്ധീകരിക്കുന്നില്ല, ഇതുകൊണ്ടാണ് പറയുന്നത് വേട്ടക്കാരന്‍ സവര്‍ണ്ണനാണെങ്കില്‍ ഇളവുകള്‍ നല്‍കാന്‍ പുരോഗമനവാദികളൂടെ മനസ്സുപോലും പാകപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്ന്, ചിന്തകളില്‍ പോലും ഇരട്ട നീതി ക്ര തുഫു ..

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!