തെന്നിന്ത്യൻ താര സുന്ദരി കാജൽ അഗർവാളും മലയാളത്തിൻറെ യുവതാരം ദുൽഖർ സൽമാനും ആദ്യമായി ഒരുമിക്കുന്നു. അതേസമയം ഇരുവരും ഒന്നിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം അടുത്തമാസം ആരംഭിക്കും.
നൃത്ത സംവിധായിക ബ്രിന്ദ മാസ്റ്റര്‍ ഒരുക്കുന്ന ചിത്രത്തിൽ ഇരുവരും പ്രധാനകഥാപാത്രങ്ങളായി തന്നെ. അതേസമയം ശങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2ൽ ആണ് കാജൽ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനവും ഉടൻ ഉണ്ടാകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ചിത്രം മലയാളത്തിലും, തമിഴിലും റിലീസ് ചെയ്യും. ‘കണ്ണും കണ്ണും കൊള്ളയടിത്തൽ’ എന്ന ചിത്രമാണ് ദുൽഖറിന്റെ പുതിയ റിലീസ് ചിത്രം .