ധനുഷും സായ്പല്ലവിയും വീണ്ടും ഒരുമിക്കുന്നു​

ശേഖർ കമ്മുലയ​ത്തിന്റെ ചിത്രത്തിൽ നടൻ ധനുഷ് അഭിനയിക്കുന്നു .
ആനന്ദ്​, ഹാപ്പി ഡെയ്​സ്​, ഫിദ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ​ ശേഖർ തമിഴ്​, തെലുഗു, ഹിന്ദി ഭാഷകളിലായാണ്​ ചിത്രം ഒരുക്കുന്നത്‌ . ശ്രീ വെങ്കിടേശ്വര സിനിമാസാണ് ചിത്രം ​ നിർമ്മിക്കുന്നത് .

പേരിടാത്ത ചിത്രത്തിൻറെ പ്രഖ്യാപനം കമ്പനിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയായിരുന്നു .ചിത്രത്തിൽ നായികയായി സായ്പല്ലവിയാണ് നായികയായി എത്തുന്നത്‌ . മുൻ ചിത്രങ്ങളായ ഫിദ, ദ ലവ്​ സ്​റ്റോറി എന്നിവയിൽ വേഷമിട്ട സായി പല്ലവി ശേഖറി​െൻറ ഇഷ്​ട നായിമാരിൽ ഒരാളാണ്​.

നേരത്തെ ‘മാരി 2’ വിൽ ധനുഷും സായി പല്ലവിയും ഒരുമിച്ച്​ അഭിനയിച്ചിരുന്നു. ചിത്രത്തിൽ ഇരുവരും ആടിത്തിമിർത്ത ‘റൗഡി ബേബി’ എന്ന ഗാനം വമ്പൻ ഹിറ്റായിരുന്നു.യൂട്യൂബിൽ 100 കോടിയാളുകളാണ്​ ഗാനം കണ്ടത്​. ആദ്യമായായിരുന്നു ഒരു തമിഴ്​ ഗാനം ഈ നേട്ടം സ്വന്തമാക്കിയത്​. ധനുഷി​െൻറ ‘ജഗമേ തന്തിരം’ കഴിഞ്ഞ ദിവസം​ നെറ്റ്​ഫ്ലിക്​സിലൂടെ ഒ.ടി.ടി റിലീസായി പ്രേക്ഷകരിലേക്കെത്തിയിരുന്നു. ശേഖർ കമ്മുലയുടെ തന്നെ ‘ദ ലവ്​ സ്​റ്റോറി’ എന്ന ചിത്രത്തിൽ നാഗ ചൈതന്യയുടെ നായികയായാണ്​ സായി പല്ലവി അവസാനമായി അഭിനയിച്ചത്​.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!