ഞങൾ ഒരുപാടു പേരുണ്ട് സഹായിക്കാൻ

നമ്മുടെ വിദ്യാഭ്യാസ പാഠ്യ സിലിബസി മാറ്റങ്ങൾ കൊണ്ടുവരണമെന്ന് നടൻ ഷെയ്ൻ നി​ഗം. ഗാർഹിക പീഡനം നേരിട്ട യുവതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു താരം.

ഷെയ്ൻ നി​ഗത്തിന്റെ വാക്കുകൾ

കഴിഞ്ഞ 3 ദിവസത്തിനിടെ നാലിൽ കൂടുതൽ ആത്മഹത്യകൾ നടന്നു, അതും ഗാർഹിക പീഢനം നേരിട്ട യുവതികൾ.
ആത്മഹത്യ ഇതിന് പരിഹാരമാണ് എന്ന് വിശ്വസിക്കുന്നുണ്ടോ? ഉറച്ച നിലപാടുകളും, പുറം ലോകത്തോട് നേരിടുന്ന ബുദ്ധിമുട്ടുകൾ സധൈര്യം വിളിച്ചു പറയുവാൻ (ഇഛാശക്തി) കാണിക്കുകയും അല്ലേ ചെയ്യേണ്ടത്. അവിടെ അല്ലേ ജയിക്കുന്നത്, മരണം വരിച്ച് നമ്മൾ “തോൾ”ക്കുകയല്ലെ സത്യത്തിൽ?  നമ്മുടെ പാഠ്യ സിലിബസിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ജീവിതത്തിലെ ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യാനും ധൈര്യവും ആർജവവും സൃഷ്ടിക്കാൻ ചെറുപ്പകാലം മുതൽ ഓരോ വ്യക്തിയും പഠിക്കുന്നത് മാതാപിതാക്കളിൽ നിന്നാണ്. കൂട്ടത്തിൽ വിദ്യാലയങ്ങളിൽ നിന്നും ഇത്തരം വിഷയങ്ങളിൽ ഇടപെടലുകൾ ഉണ്ടാവേണ്ടതുണ്ട്.ഇനിയും മിണ്ടാതെ ഇരിക്കരുത്, ഞങൾ ഒരുപാടു പേരുണ്ട് സഹായിക്കാൻ എന്നോർമിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!