പ്രണയവും സസ്‌പെന്‍സുമായി ‘ജോഷ്വാ’; പുതിയ വീഡിയോ ഗാനം പുറത്ത്

 

പീറ്റര്‍ സുന്ദര്‍ദാസ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജോഷ്വാ’. യുവ താരങ്ങളായ ഹേമന്തും, പ്രിയങ്കയും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം പ്രണയവും സസ്‌പെന്‍സും ഒരേപോലെ കലർത്തിയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി.

ഒരിടവേളയ്ക്ക് ശേഷമാണ് പ്രിയങ്ക മലയാള സിനിമയിൽ തിരിച്ചെത്തുന്നത്. ഫെബിന്‍, അനുട്രെസ്സ, ആനന്ദ്, ദിനേശ് പണിക്കര്‍, മങ്കാ മഹേഷ്, അനില്‍ പപ്പന്‍, രാജ്കുമാര്‍, എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

ദി എലൈവ് മീഡിയയുടെ ബാനറിൽ ആണ് ചിത്രം നിർമിക്കുന്നത്. ഗോപിസുന്ദര്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ചിത്രം ഇന്ന് പ്രദർശനത്തിന് എത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!