വധുവിന് സ്വര്‍ണം ഞാൻ അങ്ങോട്ടു നല്‍കും:നടൻ സുബീഷ് സുധി

വിവാഹം കഴിക്കുന്നെങ്കിൽ വധുവിന് 10 പവന്‍ സ്വര്‍ണം അങ്ങോട്ടു നൽകുമെന്ന് നടൻ സുബീഷ് സുധി. കുറേക്കാലമായി മനസില്‍ കൊണ്ടുനടന്ന കാര്യമാണ് . ഇപ്പോള്‍ പറയേണ്ട സാഹചര്യമായതു കൊണ്ട് തുറന്നു പറയുന്നുവെന്നും സുബീഷ് പറയുന്നു.

സുബീഷ് സുധിയുടെ വാക്കുകൾ

കുറേക്കാലമായി മനസില്‍ തീരുമാനിച്ച കാര്യമാണ്. അത് ഇപ്പോള്‍ പറയേണ്ട സാമൂഹിക സാഹചര്യമായതു കൊണ്ട് പറയുന്നു. ഞാന്‍ വിവാഹം കഴിക്കുകയാണെങ്കില്‍ ആ പെണ്ണിന് ഞാന്‍ 10 പവന്‍ സ്വര്‍ണം നല്‍കും. ജീവിത സന്ധിയില്‍ എന്നെങ്കിലും പ്രയാസം വന്നാല്‍, അവള്‍ക്കത് തരാന്‍ സമ്മതമെങ്കില്‍ പണയം വയ്ക്കാം.. ഇങ്ങനെ ഓരോരുത്തരും അവരിലാകും വിധം പരിശ്രമിച്ചാല്‍ തീരാവുന്നതേയുള്ളൂ ഈ വിവാഹേതര സ്ത്രീധന പ്രശ്നം.

സ്ത്രീധനം നോക്കാതെ പെൺകുട്ടിയെ ജീവിത സഖിയാക്കുന്ന നാട്ടിൽ ജീവിക്കാൻ കഴിയുന്നതിൽ അഭിമാനമുണ്ടെന്നും സുബീഷ് പറഞ്ഞു. പഴയൊരു അനുഭവം പങ്കുവച്ചാണ് കണ്ണൂരും സ്ത്രീധനവും എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നുവെന്ന് താരം വ്യക്തമാക്കിയത്.

‘വർഷങ്ങൾക്കു മുമ്പ് സലീമേട്ടന്റെ (സലിം കുമാർ) ഭാര്യ സുനിയേച്ചിയുടെ സഹോദരിയുടെ മകൾക്കു കണ്ണൂരിൽ നിന്നും ഒരു കല്യാണലോചന വന്നു. സലീമേട്ടൻ വിളിച്ചു പറഞ്ഞത് കൊണ്ട് ഞാൻ കാര്യങ്ങൾ അന്വേഷിച്ചു പറഞ്ഞു കൊടുത്തു. സലീമേട്ടൻ എന്നോട് പറഞ്ഞു, എങ്ങനെയാ സ്ത്രീധനം കാര്യങ്ങൾ എന്ന്, ഞാനെന്റെ അറിവ് വച്ചു പറഞ്ഞു. ഇവിടെ സ്ത്രീധനം വാങ്ങിക്കാറില്ല. കേരളത്തിലെ വിവിധ ദേശങ്ങളും, ഭാഷകളും,ഭൂപ്രകൃതിയും ഒക്കെ അറിയുന്ന സലീമേട്ടന് ഏകദേശം കണ്ണൂരിലെ സാമൂഹിക വ്യവസ്ഥിതിയെക്കുറിച്ച് ഒരു ധാരണ ഉണ്ടായിരുന്നു.സലീമേട്ടൻ പറഞ്ഞു എന്നാലും നീ ഒന്നുകൂടെ ഒന്നന്വേഷിക്ക്. ഞാൻ വീണ്ടും ഒന്നുകൂടി അന്വേഷിച്ചു പറഞ്ഞു.. ഇവിടെ സ്ത്രീധന സമ്പ്രദായം ഇല്ല എന്നത്..അവർ പറഞ്ഞു, ഇത് വല്ലാത്തൊരു നാടാണല്ലോ എന്ന്.ഒരു പെണ്ണിനെ, അവളെ ജീവിത സഖിയാക്കുന്നത്, സ്ത്രീധനം നോക്കി അല്ല എന്ന് വിശ്വസിക്കുന്ന ഒരു നാട്ടിൽ ജീവിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. എല്ലാ നാടും സ്ത്രീധനം ഇല്ലാത്ത ഒരു നാടാകട്ടെ എന്ന് ആഗ്രഹിക്കുന്നു..

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!