ആസിഫ് അലി ചിത്രം ‘കുഞ്ഞെല്‍ദോ’ ഓണത്തിന് തീയറ്റർ റിലീസ്

ആര്‍ ജെ മാത്തുക്കുട്ടി സംവിധാനം ചെയ്‍ത ‘കുഞ്ഞെല്‍ദോ’ ഓണം സീസണ്‍ റിലീസ് ആയി ഓഗസ്റ്റ് 27ന് ചിത്രം തിയറ്ററുകളില്‍ എത്തും.

ആസിഫ് അലിയെ നായകനാക്കി
ലിറ്റില്‍ ബിഗ് ഫിലിംസിന്‍റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

വിനീത് ശ്രീനിവാസനാണ് ‘കുഞ്ഞെല്‍ദോ’യുടെ ക്രിയേറ്റീവ് ഡയറക്ടര്‍. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. സംഗീതം ഷാന്‍ റഹ്മാന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് അടൂര്‍. വിതരണം സെഞ്ചുറി ഫിലിംസ് റിലീസ്.

ആണും പെണ്ണും എന്ന ആന്തോളജി ചിത്രത്തിന്‍റെ ഭാഗമായ, വേണു സംവിധാനം ചെയ്‍ത ‘രാച്ചിയമ്മ’യാണ് ആസിഫ് അലിയുടേതായി ഇതിനു മുന്‍പ് തിയറ്ററുകളില്‍ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!