ഒരേ ഫോര്‍മുലകളില്‍ നിന്ന് കലാകാരന്മാരെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുകയാണ് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍

ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾക്ക് പിന്തുണ നൽകി നടി പ്രിയങ്ക ചോപ്ര. സിനിമയിലെ ഏകാധിപത്യം തകർന്ന് ഒ.ടി.ടിയിലൂടെ പുതുമുഖങ്ങള്‍ക്ക് അവസരം ലഭിക്കും. ജനങ്ങള്‍ ഒ.ടി.ടിയെ സ്വീകരിക്കണം. സിനിമ വ്യവസായത്തിന്റെ ജനാധിപത്യവത്കരണം കൂടിയാണ് ഒ.ടി.ടിയിലൂടെ സംഭവിക്കുന്നത്

കലാകാരന്മാരെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുകയാണ് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍. ബോളിവുഡ് ചിത്രങ്ങളിലെ അഞ്ച് പാട്ടും ഒരു സംഘട്ടനവും എന്ന ഫോര്‍മുല മാറുകയാണ്. യാഥാര്‍ഥ്യബോധമുള്ളതും മികച്ചതുമായ കഥകളാണ് ഇപ്പോൾ ജനങ്ങള്‍ക്ക് താല്‍പര്യം -യു.എസില്‍ സീ5 ഒ.ടി.ടി പ്ലാറ്റ്‌ഫോം ലോഞ്ചിങ്ങിന്റെ ഭാഗമായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രിയങ്ക സംസാരിക്കുകയായിരുന്നു .

കുറെ ആളുകളുടെ ഏകാധിപത്യത്തിലായിരുന്ന സിനിമ ലോകത്ത് പുതിയ എഴുത്തുകാര്‍, അഭിനേതാക്കള്‍, ഫിലിം മേക്കേഴ്‌സ് തുടങ്ങിയവര്‍ക്ക് ഒ.ടി.ടിയിലൂടെ അവസരം ലഭിക്കുകയാണ്. ഇത് ഇന്ത്യന്‍ സിനിമക്ക് വളരാനുള്ള സമയമാണ്.

തിയറ്ററില്‍ നിന്ന് സിനിമ കാണുന്ന അനുഭവത്തോട് മറ്റൊന്നിനെയും താരതമ്യപ്പെടുത്താനാവില്ലെങ്കിലും ഒ.ടി.ടിയിലും പ്രേക്ഷകര്‍ സംതൃപ്തരാണ്. തിയറ്ററുകള്‍ ഓര്‍മയാകുന്നു എന്നല്ല ഇപ്പോഴത്തെ ഒ.ടി.ടിയുടെ ജനപ്രീതി സൂചിപ്പിക്കുന്നതെന്നും പ്രിയങ്ക ചോപ്ര പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!