ഐ.എ.എസ് ഓഫിസറായി അഭിനയിച്ച് വ്യാജ കോവിഡ് വാക്സിൻ നൽകിയയാൾ അറസ്റ്റിൽ

കോവിഡ് വ്യാജ വാക്സിനേഷൻ കാമ്പുകൾക്ക് നേതൃത്വം നൽകിയയാൾ അറസ്റ്റിൽ. ഐ.എ.എസ് ഓഫിസറായി അഭിനയിച്ച് ദേബഞ്ജൻ ദേവ് എന്ന കൊൽക്കത്ത സ്വദേശി അറസ്റ്റിലായത്.
നടിയും തൃണമൂൽ കോൺഗ്രസ് എം.പിയുമായ മിമി ചക്രബർത്തി നൽകിയ പരാതിയിലാണ് അറസ്റ്റിലായത് .ഏകദേശം 250 പേർക്ക് വാക്സിൻ നൽകിയിരുന്നു.

കൊൽക്കത്ത മുനിസിപ്പൽ കോർപറേഷനാണ് കാമ്പ് സംഘടിപ്പിക്കുന്നത് എന്നാണ് എം.പിയെ കാമ്പിലേക്ക് ക്ഷണിക്കുമ്പോൾ
അറിയിച്ചിരുന്നത്. ട്രാൻസ്ജെൻഡറുകൾക്കും ഭിന്നശേഷിക്കാർക്കും വേണ്ടി നടത്തുന്ന കാമ്പാണെന്ന് കള്ളം പറഞ്ഞാണ് തന്നോട് വരാൻ അഭ്യർഥിച്ചതെന്നും മിമി പറഞ്ഞു.

‘കോവിഷീൽഡ് വാക്സിനാണ് ഞാൻ എടുത്തത്. എന്നാൽ കോവിൻ ആപിൽ നിന്നും മെസേജുകളൊന്നും വന്നില്ല. വാക്സിൻ എടുക്കുന്നവരിൽ നിന്നും ആധാർ കാർഡ് വിവരങ്ങൾ ശേഖരിച്ചിരുന്നില്ല. സംശയം തോന്നി പൊലീസിൽ പരാതി നൽകുകയായിരുന്നു’ മിമി പറഞ്ഞു.

നീല ബീക്കണും സ്റ്റിക്കറും ഒട്ടിച്ച കാറിലാണ് ഇയാൾ യാത്ര ചെയ്തിരുന്നത്. എക്സ്പയറി ഡേറ്റ് കഴിഞ്ഞ വാക്സിനുകളാണോ ഇയാൾ നൽകിയത് എന്നും പരിശോധിക്കുന്നുണ്ട്. കൊൽക്കത്ത പൊലീസ് ഡിറ്റക്ടീവ് ഡിപ്പാർട്ട്മെന്‍റാണ് കേസ് അന്വേഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!