കോളിവുഡിലെ മഹാനടൻമാരെന്ന് വിശേഷിപ്പിക്കപ്പെടുന്ന താരങ്ങളാണ് രജനികാന്തും കമല്‍ഹാസനും. ഇരുവരും ഒന്നിച്ച് മുൻപ് നിരവധി അനവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ വീണ്ടും ഇരുവരും ഒരുമിക്കുന്ന സിനിമ വരുന്നൂവെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ.
എന്നാൽ ചിത്രത്തിന്റെ പ്രമേയമോ ടൈറ്റിലോ സംബന്ധിച്ച സൂചനകളൊന്നും പുറത്തുവന്നിട്ടില്ല. അതേസമയം സിനിമാ ലോകത്ത് ഇതിനോടകം തന്നെ ചർച്ചകൾ ചൂടേറിക്കഴിഞ്ഞു. ഇരുവരുടെയും കരിയറിലെ വലിയ ചിത്രമായിരിക്കും ഇതെന്നാണ് പറയപ്പെടുന്നത്. സിനിമയുടെ പ്രഖ്യാപനം ഉടനുണ്ടാകുമെന്നും സൂചനകളുണ്ട്.
മാര്‍ച്ച് അഞ്ചിനായിരിക്കും ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. എന്നാൽ ചിത്രം ആരായിരിക്കും സംവിധാനം ചെയ്യുക എന്ന കാര്യവും പുറത്തുവിട്ടിട്ടില്ല. ഇതിനോടകം16 സിനിമകളില്‍ ഇരുവരും അഭിനയിച്ചിട്ടുണ്ട്. ‘ഗിരഫ്റ്റാര്’ എന്ന ഹിന്ദി ചിത്രത്തിലാണ് രജനികാന്തും കമല്‍ഹാസനും ഏറ്റവും ഒടുവില്‍ ഒന്നിച്ച് അഭിനയിച്ചത്.