സെക്സ് എഡ്യൂക്കേഷാന്റെ മൂന്നാം സീസണിന്റെ റിലീസ് സെപ്റ്റംബർ 17ന്

നെറ്റ്ഫ്ലിക്സ് സീരീസ് സെക്സ് എഡ്യൂക്കേഷാന്റെ മൂന്നാം സീസണിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. സെപ്റ്റംബർ 17 നാണ് സീരിസിന്റെ റിലീസ്.ലോറി നൺ തയ്യാറാക്കിയ ഈ ബ്രിട്ടീഷ് ഷോ 2020 ഫെബ്രുവരി മുതലാണ് നെറ്റ്ഫ്ലിക്സിൽ സംപ്രേക്ഷണം ചെയ്ത് തുടങ്ങിയത്.

എട്ട് എപ്പിസോഡുകളാണ് മൂന്നാം സീസണിൽ ഉള്ളത്.സീരിസിൽ ആസ ബട്ടർഫീൽഡ്, എമ്മ മാക്കി, ​ഗില്ലിയൻ ആൻഡേഴ്സൺ, എമി ലൂ വുഡ് തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.

ഹൈസ്കൂൾ കുട്ടികളുടെ ജീവിതവും പ്രണയവും ലൈം​ഗികതയുമായി അവരുടെ ബന്ധവുമാണ് സെക്സ് എഡ്യുക്കേഷൻ പ്രമേയമാക്കിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഇടയിൽ വലിയ വിജയമായി മാറിയ ഷോയ്ക്ക് ഇന്ത്യയ്ക്ക് അകത്തും ആരാധകർ ഏറെയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!