ഷാരൂഖ്​ ഖാന് ‘ഒരിടത്തും രജിസ്റ്റർ ചെയ്​തിട്ടില്ലാത്ത മറ്റൊരു പേരുകൂടിയുണ്ട്

മുംബൈ: ബോളിവുഡ്​ താരരാജാവ്​ ഷാരൂഖ്​ ഖാന് ‘ ഒരിടത്തും രജിസ്റ്റർ ചെയ്​തിട്ടില്ലാത്ത മറ്റൊരു പേരുകൂടിയുണ്ട് ​​-അബ്​ദുറഹ്​മാൻ എന്നാണത് .

ഷാരൂഖിന്‍റെ മുത്തശ്ശിയാണ്​ ആദ്യം അബ്​ദു​റഹ്​മാൻ എന്ന പേര്​ ഇടാൻ നിർദേശിച്ചത്​. എന്നാൽ, പിതാവ്​ മീർ താജ്​ മുഹമ്മദ്​ ഖാൻ മകന്​ ഷാരൂഖ്​ ഖാൻ എന്ന പേര്​ ഇടുകയായിരുന്നു. ‘അല്ലെങ്കിൽ എന്‍റെ എൻട്രി തന്നെ ബോറായേനെ. അബ്​ദുറഹ്​മാൻ അഭിനയിക്കുന്ന ബാസിഗർ എ​ന്നൊക്കെ പറയേണ്ടി വരുമായിരുന്നു’ -പേരിൽ കാര്യമുണ്ട്​ എന്ന്​ പറയുകയാണ്​ ഷാരൂഖ്​.

നടൻ അനുപം ഖേർ ഒരു ഷോയിൽ സംസാരിക്കു​​േമ്പാളാണ്​ തന്‍റെ ഈ നാമപുരാണം ഷാരൂഖ്​ വെളിപ്പെടുത്തിയത്​. ‘അബ്​ദുറഹ്​മാൻ എന്നൊരാളെ താങ്കൾക്ക്​ അറിയാമോ?’ എന്ന്​ ഷാരൂഖിനെ തന്നെ ഞെട്ടിച്ചുകൊണ്ട്​ അനുപം ഖേർ ചോദിക്കുകയായിരുന്നു. ‘എനിക്ക്​ അങ്ങിനെയൊരാളെ അറിയില്ല, പക്ഷേ, എന്‍റെ മുത്തശ്ശി എനിക്ക്​ അബ്​ദുറഹ്​മാൻ എന്ന്​ പേരിടാൻ ഏറെ ആഗ്രഹിച്ചിരുന്നു’ എന്നായിരുന്നു ഷാരൂഖിന്‍റെ മറുപടി.

‘ആ പേര്​ ഒരിടത്തും രജിസ്റ്റർ ചെയ്​തില്ല. ഒന്നാലോചിച്ചു നോക്കൂ, അബ്​ദുറഹ്​മാൻ ഇൻ ആൻഡ്​ ആസ്​ ബാസിഗർ എന്നൊക്കെ പറയേണ്ടി വന്നിരുന്നെങ്കിൽ അത്ര നന്നാകുമായിരുന്നില്ല. ഷാരൂഖ്​ ഖാൻ ഇൻ ആൻഡ്​ ആസ്​ ബാസിഗർ അല്ലേ മെച്ചം? ഞാൻ അൽപം വളർന്നപ്പോൾ അർധസഹോദരങ്ങൾ അബ്​ദുറഹ്​മാൻ എന്ന പേര്​ വെച്ച്​ ഏതോ പഴയ പാട്ട്​ പാടി എന്നെ കളിയാക്കുമായിരുന്നു. നീ കല്യാണം കഴിക്കു​േമ്പാൾ ഞങ്ങൾ ‘അബ്​ദുറഹ്​മാൻ കി മേം അബ്​ദുറഹ്​മാനിയ’ എന്ന്​ പാടേണ്ടി വരുമായിരുന്നു എന്നൊക്കെയാണ്​ അവർ പറഞ്ഞിരുന്നത്​’ -ഷാരൂഖ്​ കുട്ടിക്കാല സ്​മരണകൾ പങ്കുവെച്ചു.

മീർ താജ്​ മുഹമ്മദ്​ ഖാൻ മകന്​ ഷാരൂഖ്​ ഖാൻ എന്നും മകൾക്ക്​ ലാല രൂഖ്​ എന്നും പേരിടുകയായിരുന്നു. ‘രാജകുമാര​േന്‍റതുപോലുള്ള മുഖം’ എന്നാണ്​ ഷാരൂഖിന്‍റെ അർഥം. ‘എന്‍റെ മൂക്കിന്​ നീളം കൂടുതൽ ആയിരുന്നതിനാൽ, ഞാൻ അത്​ ചാൾസ്​ രാജകുമാര​േന്‍റതുപോലുള്ള മുഖം’ എന്ന്​ തിരുത്തുമായിരുന്നു’ -ഷാരൂഖ്​ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!