റഷ്യൻ ചലചിത്രോത്സവത്തിൽ ജയരാജ് ചിത്രം ഹാസ്യത്തിന് പുരസ്‌കാരം

റഷ്യയിൽ വെച്ച് നടന്ന ചലച്ചിത്ര മേളയിൽ ജയരാജ് സംവിധാനം ചെയ്ത ചിത്രം ഹാസ്യത്തിന് പുരസ്‌കാരം. ചെബോക്സരി ഫിലിം ഫെസ്റ്റിവലില്‍ ഹാസ്യത്തിന്ന് മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരമാണ് ലഭിച്ചത് .
ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയതും ജയരാജ് തന്നെയാണ്.
നവരസ സീരീസിലെ എട്ടാമത്തെ ചിത്രമായാണ് കഴിഞ്ഞ വര്ഷം ജയരാജ് ഹാസ്യം ഒരുക്കിയത്. ശാന്തം, കരുണം, അതഭുതം, ഭീഭത്സം, വീരം, ഭയാനകം, രൗദ്രം തുടങ്ങിയവയാണ് ‘നവരസ’ സീരീസിലെ മറ്റ് ചിത്രങ്ങൾ.

പല ദേശീയ, അന്തര്‍ദേശീയ ചലച്ചിത്രോത്സവങ്ങളിലേക്കും ഹാസ്യം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഹരിശ്രീ അശോകൻ നായകനായ ചിത്രം, മെഡിക്കൽ വിദ്യാർത്ഥികൾക്കായി കഡാവർ എത്തിക്കുന്നതടക്കം പല ജോലികൾ ചെയ്തു ജീവിക്കുന്ന ‘ജപ്പാൻ’ എന്നയാളുടെ കഥയാണ്. ബ്ലാക്ക് ഹ്യൂമര്‍ ശൈലിയിലാണ് ചിത്രം എടുത്തിരിക്കുന്നത്.

എപ്പോക്ക് ഫിലിംസിന്‍റെ ബാനറിൽ ജഹാംഗീർ ഷംസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഛായാഗ്രഹണം വിനോദ് ഇല്ലമ്പള്ളി. എഡിറ്റിംഗ് വിപിൻ മണ്ണൂർ. നിശ്ചലചിത്രങ്ങള്‍ ജയേഷ് പാടിച്ചാൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!