കൊറോണ സ്ഥിരീകരിച്ച വാർത്ത നിഷേധിച്ച് ജാക്കി ചാൻ

 

ഹോങ്കോങ്: ലോകമെമ്പാടും ആരാധകരുള്ള ചൈനീസ്-ഹോളിവുഡ് ആക്ഷന്‍ താരമായ ജാക്കി ചാന് കൊറോണാ ബാധയുണ്ടായി എന്ന് പ്രചരിപ്പിക്കപ്പെട്ട വ്യാജ വാര്‍ത്തക്കെതിരെ ജാക്കി ചാൻ തന്നെ രംഗത്ത് എത്തി. കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിൽ വ്യാപകമായാണ് വ്യാജ വാർത്ത പ്രചരിച്ചത്.

എന്നാൽ താന്‍ പൂര്‍ണ്ണ ആരോഗ്യവാനും സുരക്ഷിതനാണെന്നും, എല്ലാവരുടെയും പരിഗണനയ്ക്ക് നന്ദിയെന്നും വ്യക്തമാക്കി താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ രംഗത്തെത്തുകയായിരുന്നു.

‘എല്ലാവരുടെയും സ്നേഹത്തിനും അന്വേഷണങ്ങള്‍ക്കും നന്ദി, ഞാന്‍ പൂര്‍ണ്ണ ആരോഗ്യവാനും, സുരക്ഷിതനുമാണ്. എന്നെ അറിയുന്നവര്‍ പലരും സന്ദേശങ്ങള്‍ അയച്ചിരുന്നു. നിങ്ങളുടെ സ്നേഹത്തില്‍ സന്തോഷമുണ്ട്. ലോകം മുഴുവനുള്ള ആരാധകര്‍ ഫേസ്മാസ്കുകള്‍ അടക്കം അയച്ചുതന്നിരുന്നു. ഇവയെല്ലാം ദുരിതം അനുഭവിക്കുന്നവര്‍ക്ക് വിതരണം ചെയ്യും- ജാക്കി ചാൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!