കെ.ജി.എഫ് – 2 ദീപാവലിക്ക് റിലീസ് ചെയ്യും

കെ.ജി.എഫിന്റെ രണ്ടാം ഭാഗം കെ.ജി.എഫ് – 2 ദീപാവലിക്ക് റിലീസ് ചെയ്യുമെന്ന് വാർത്തകൾ . യഷ്‌ നായകനായ ചിത്രം സെപ്തംബർ 9ന് തിയേറ്ററുകളിലെത്തുമെന്ന് ആദ്യം വാർത്തകൾ വന്നിരുന്നു . എന്നാൽ ജ കൃത്യമായ റിലീസ് തീയതി ജുലൈ 16 ന് പ്രഖ്യാപിക്കുമെന്ന് സംവിധായകൻ പ്രശാന്ത് നീൽ അറിയിച്ചു.

ദസറയ്ക്കോ ദീപാവലിക്കോ കെ.ജി.എഫ് – 2 റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകരുടെ നീക്കം.ഉത്തരേന്ത്യയിലും തമിഴ്‌നാട്ടിലും വലിയൊരു സീസണാണ് ദീപാവലി. ദസറ തെലുങ്ക് നാട്ടിലെയും കർണാടകയിലെയും വലിയ സീസണും.

ഒരു പാൻ – ഇന്ത്യൻ പ്രോജക്ടായതിനാൽ ദീപാവലി റിലീസായി കെ.ജി.എഫ് – 2 തിയേറ്ററുകളിലെത്തിക്കാനാണ് നിർമ്മാതാക്കളായ ഹോം ബേൽ ഫിലിംസ് ആഗ്രഹിക്കുന്നത്.ഷൂട്ടിംഗ് പൂർത്തിയായിക്കഴിഞ്ഞ ചിത്രത്തിന്റെ പോസ്റ്റ്‌ പ്രൊഡക്‌ഷൻ ജോലികൾ പുരോഗമിക്കുകയാണിപ്പോൾ. യഷിനൊപ്പം ബോളിവുഡ് താരങ്ങളായ സഞ്ജയ് ദത്തും രവീണ ടണ്ടനും കെ.ജി.എഫിൽ അണിനിരക്കുന്നുണ്ട്. മുരളി ശർമ്മയാണ് മറ്റൊരു പ്രധാന താരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!