ഷാരൂഖിന്റെ നായികയായി നയൻതാര എന്ന് റിപ്പോർട്ട്

കിങ്​ ഖാൻ ഷാരൂഖ്​ ഖാനെ നായകനാക്കി ആയിരിക്കും സംവിധായകൻ ആറ്റ്ലിയുടെ ബോളിവുഡിലേക്കുള്ള ​ എൻട്രി’ എന്ന വാർത്തയ്ക്കു പിന്നാലെയാണ് . തെന്നിന്ത്യൻ സൂപ്പർതാരം നയൻതാര നായികയായി എത്തുമെന്നാണ് അടുത്ത വാർത്ത .

സിദ്ധാർഥ്​ ആനന്ദിന്‍റെ ‘പത്താൻ’ സിനിമയുടെ ചിത്രീകരണത്തിന്‍റെ തിരക്കിലാണിപ്പോൾ ഷാരൂഖ്​. ദീപിക പദുക്കോൺ, ജോൺ എബ്രഹാം തുടങ്ങിയവർ സഹതാരങ്ങളായെത്തുന്ന ‘പത്താൻ’ യാഷ്​ രാജ്​ ഫിലിംസ്​ ആണ്​ നിർമിക്കുന്നത്​. ‘ബിഗിൽ’, ‘മെർസൽ’ എന്നീ സൂപ്പർ ഹിറ്റ്​ സിനിമകളിലൂടെ തമിഴ്​ സിനിമയിൽ ത​േന്‍റതായ ഇരിപ്പിടം ഉറപ്പിച്ച ആറ്റ്​ലി ബോളിവുഡിലേക്ക്​ എത്തുന്നെന്ന വാർത്ത പ്രചരിച്ച്​ തുടങ്ങിയിട്ട്​ ഒരു വർഷത്തോളമായി.

സിനിമയുടെ പ്രാരംഭ നടപടികൾ ആരംഭിച്ചു എന്ന വാർത്തകൾ സജീവമായപ്പോളാണ്​ നായകനായി ഷാരൂഖും നായികയായി നയൻതാരയും എത്തുന്നെന്ന റിപ്പോർട്ടുകളും വരുന്നത്​. എന്നാൽ, ഇക്കാര്യം മൂന്നു​പേരും സ്​ഥിരീകരിച്ചിട്ടില്ല. ശിവ സംവിധാനം ചെയ്യുന്ന രജനി ചിത്രം ‘അണ്ണാത്തെ’യിലാണ്​ നയൻതാര ഇപ്പോൾ അഭിനയിക്കുന്നത്​.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!