സ്വിമ്മിങ് പൂളില്‍ നിന്നുമുള്ള ചിത്രങ്ങളുമായി ആര്യ

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് ആര്യ കഴിഞ്ഞ ദിവസംസ്വിമ്മിംഗ് പൂളില്‍ നിന്നുമുള്ള മനോഹര ചിത്രങ്ങൾ പങ്കുവെച്ചിരുന്നു . കറുത്ത സ്ലീവ്‌ലെസ്സ് വസ്ത്രം ധരിച്ച് നില്‍ക്കുന്ന ചിത്രമാണ് ആര്യ പങ്കുവെച്ചത്.

അവള്‍ വെള്ളമാണ്, നിങ്ങളെ മുക്കാന്‍ ശക്തിയുള്ളവള്‍, ശുചീകരിക്കാനും മാത്രം സോഫ്റ്റായവള്‍, നിങ്ങളെ സംരക്ഷിക്കാനും മാത്രം ആഴമുള്ളവള്‍ എന്നാണ് ആര്യ കുറിച്ചത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തിയത്.

ചിലര്‍ വളരെ മോശമായ കമന്റുകളുമായി രംഗത്ത് എത്തി. എരുമ വെള്ളത്തില്‍ കിടക്കുന്നത് പോലെയുണ്ട് എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. ഈ കമന്റിന് ശക്തമായ ഭാഷയില്‍ തന്നെയാണ് നടി മറുപടി നല്‍കിയത്.

കണ്ണ് നന്നായി പരിശോധിക്കുന്നത് നല്ലതായിരിക്കുമെന്നും ഇത് തന്റെ ചിത്രമല്ല എന്റേതാണ് എന്നുമായിരുന്നു ആര്യ മറുപടിയായി കുറിച്ചത്. തമിഴില്‍ വന്ന കമന്റിന് തമിഴില്‍ തന്നെയാണ് താരം മറുപടി നല്‍കിയത്. മേക്കപ്പ് കുറഞ്ഞോ ചേട്ടാ എന്ന കമന്റിന് ലേശം എന്നായിരുന്നു നടിയുടെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!