അല്‍പ്പം പോലും കുറ്റബോധം തോന്നുന്നില്ലെന്ന് ലക്ഷ്മിഗോപാലസ്വാമി

പ്രായവും പക്വതയുമുള്ള വേഷങ്ങള്‍ തുടര്‍ച്ചയായി ചെയ്തതില്‍ തനിക്കു അല്‍പ്പം പോലും കുറ്റബോധം തോന്നുന്നില്ലെന്ന് പറയുകയാണ്  നടിയും നർത്തകിയുമായ ലക്ഷ്മിഗോപാലസ്വാമി .

” ഞാനങ്ങനെ സിനിമയില്‍ ഒരു കരിയര്‍ പ്ലാന്‍ ചെയ്ത വ്യക്തിയല്ല. ബോയ്ഫ്രണ്ട് ചെയ്യുമ്പോള്‍ തബുവിന്റെ ഹിന്ദി ചിത്രം ‘അസ്ഥിത്വ ‘പോലുള്ള ഒരു സിനിമയാകുമെന്നാണ് കരുതിയത്. എങ്കിലും ചെയ്ത വേഷങ്ങള്‍ നമ്മുടെ വളര്‍ച്ചയുടെയും പഠനത്തിന്റെയും ഭാഗമായി മാത്രമേ കാണുന്നുള്ളൂ. അല്‍പ്പം പോലും കുറ്റബോധമില്ല.

പ്രതിഛായകളെ അതു ബാധിച്ചുവെന്നു വരാം. അതെക്കുറിച്ച് ചിന്തിക്കുന്നില്ല. ഞാന്‍ മലയാള സിനിമ തിരഞ്ഞെടുത്തത് അവിടെ നമുക്ക് കൂടുതല്‍ സ്‌നേഹവും ബഹുമാനവും കിട്ടും എന്ന ഉപദേശം പലരില്‍ നിന്നും ലഭിച്ച ശേഷമാണ്. അത് 100 ശതമാനം സത്യമായിരുന്നു.” ലക്ഷ്മി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!