പഠിക്കാന്‍ ആഗ്രഹിക്കുന്ന 5 കാര്യങ്ങളെ ക്കുറിച്ച്‌ അഹാന

ഇനി പഠിക്കാന്‍ ആഗ്രഹിക്കുന്ന 5 കാര്യങ്ങളെ ക്കുറിച്ച് പറയുകയാണ് അഹാന

‘തെലുങ്ക്, ബേക്കിംഗ്, എങ്ങനെ കൂടുതല്‍ ചില്‍ഡ് ഔട്ടാകാം, ബോധരഹിതയായി വീഴാതെ എങ്ങനെ മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കാം, ടു വീലര്‍ എങ്ങനെ നന്നായി ഓടിക്കാം’ എന്നായിരുന്നു ആഗ്രഹങ്ങൾ .

അടുത്ത സിനിമകള്‍ ഏതൊക്കെയാണ് എന്ന ചോദ്യത്തിന് അടി, നാന്‍സി റാണി രണ്ട് രഹസ്യമായ പ്രൊജക്ടുകളും എന്നായിരുന്നു നടിയുടെ മറുപടി. തന്റെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് ചോദിച്ച ആള്‍ക്കും കൃത്യമായ മറുപടി അഹാന നല്‍കിയിട്ടുണ്ട്.

‘കനിവും, വിവേകവും യുക്തി സഹജവുമായി പെരുമാറുന്നയാളാവാന്‍ ശ്രമിക്കുന്നതിന് പുറമെ ഞാനൊരു കലാകാരിയാണ്. വിഷ്വല്‍ കമ്യൂണിക്കേഷനില്‍ ബിരുദം, അഡ്വര്‍ടൈസിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗില്‍ ബിരുദാനന്തര ബിരുദവും’ എന്ന് അഹാന മറുപടി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!