ചെന്നൈ: ബോഡി ഷെമിങ് നടത്തുന്നവർക്കെതിരെ കനത്ത മറുപടി നൽകിക്കൊണ്ട് നടിയും ഗായികയുമായ ശ്രുതി ഹാസൻ. കുറച്ച് ദിവസം മുമ്പ് ശ്രുതി തന്റെ ഏറ്റവും പുതിയ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. എന്നാൽ വ്യത്യസ്ത അഭിപ്രായങ്ങളായിരുന്നു ചിത്രത്തിന് ലഭിച്ചത്. വളരെയധികം മെലിഞ്ഞുപോയെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ മറ്റുചിലർ ബോഡി ഷെമിങ് നടത്തുകയും പരിഹസിക്കുകയും ചെയ്തു.
അതേസമയം മറ്റുചിലർ ‘പ്ലാസ്റ്റിക് സര്‍ജറി’ നടത്തിയെന്നും താരത്തെ ആക്ഷേപിക്കുകയുണ്ടായി. എന്നാൽ ഇവക്കെതിരെ ശക്തമായ മറുപടിയുമായാണ് ശ്രുതി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
‘മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്ന ഒരാളല്ല താനെന്നും താൻ മെലിഞ്ഞിരിക്കുകയാണോ തടിച്ചിരിക്കുകയാണോ എന്ന് അഭിപ്രായപ്പെടാതിരിക്കാൻ ആളുകൾക്ക് കഴിയുമെന്നും’ ശ്രുതി തന്റെ പോസ്റ്റിൽ കുറിച്ചു. ‘താന്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയിട്ടുണ്ടെന്നും അത് താന്‍ എവിടെയും നിഷേധിച്ചിട്ടില്ലെന്നും’ താരം പറഞ്ഞു.