ഡി വൈ എഫ് ഐ യെ ക്കുറിച്ച് മമ്മൂട്ടി പറഞ്ഞതിന് കുറിച്ച് പറഞ്ഞു മുകേഷ്

സ്ത്രീധനത്തിന് എതിരെ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോൾn വർഷങ്ങൾക്കു മുൻപ് ഗുജറാത്തിലെ വംശഹത്യയെ കുറിച്ച് നടന്‍ മമ്മൂട്ടി പറഞ്ഞതിന് കുറിച്ച് പറയുകയാണ് നടനും എം എല്‍ എയുമായ മുകേഷ്.

ഗുജറാത്തില്‍ ഡിവൈഎഫ്‌ഐയുണ്ടായിരുന്നെങ്കില്‍ ഗോദ്ര സംഭവം നടക്കില്ലെന്നാണ് അന്ന് മമ്മൂട്ടി അഭിപ്രായപ്പെട്ടത്. അതിന് അദ്ദേഹത്തെ ചീത്ത വിളിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.എന്നാൽ അത് 100 ശതമാനം സത്യമായിരുന്നു.- മുകേഷ് പറഞ്ഞു..

‘പണ്ട് ശ്രീ മമ്മൂട്ടി ഒരുപാട് വിവാദമായ ഒരു പ്രസ്താവന നടത്തി. ഗുജറാത്തില്‍ ഡിവൈഎഫ്‌ഐയുണ്ടായിരുന്നെങ്കില്‍ ഗോദ്ര സംഭവം നടക്കില്ലെന്ന്. അന്ന് അദ്ദേഹത്തെ കുറെ പേര്‍ തെറിയൊക്കെ വിളിച്ചു. സോഷ്യല്‍മീഡിയ തുടങ്ങുന്ന കാലമായിരുന്നു. പക്ഷെ അത് 100 ശതമാനം സത്യമായിരുന്നു. അതുകൊണ്ടാണ് ചീത്ത വിളിച്ചതും, പ്രതികരിച്ചതും.’ മുകേഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!