മാ​റ്റി​​​നി​ ​ഇ​ന്ന് ​പൃ​ഥ്വി​​​രാ​ജ് ഉൽഘാടനം ചെയ്യും

​ ​’​മാ​റ്റി​നി​ ​എ​ന്ന​ ​ഒ.​ടി​​.​ടി​​​ ​പ്ളാ​റ്റ് ​ഫോ​മി​​​ന്റെ​ ​ഉ​ദ്ഘാ​ട​നം​ ​ഇ​ന്ന് ​പൃ​ഥ്വി​​​രാ​ജ് ​നി​​​ർ​വ​ഹി​​​ക്കും.​പ്രോജക്ട് ​ഡി​സൈ​ന​ർ​ ​ബാ​ദു​ഷ​യും​ ​നി​ർ​മ്മാ​താ​വ് ​ഷി​നോ​യ് ​മാ​ത്യു​വും​ ​ചേ​ർ​ന്ന് ​ആ​രം​ഭി​ക്കു​ന്നതാന് ഈ ഒ ടി ടി പ്ലാറ്റഫോം .

​പു​തു​മു​ഖ​ങ്ങ​ളും​ ​പ്ര​തി​ഭാ​ധ​ന​രു​മാ​യ​ ​അ​ഭി​നേ​താ​ക്ക​ളെ​യും​ ​സാ​ങ്കേ​തി​​​ക​പ്ര​വ​ർ​ത്ത​ക​രെ​യും​ ​ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള​ ​വെ​ബ്‌​സീ​രി​സു​ക​ൾ,​ ​സി​നി​മ​ക​ൾ,​ ​ഹൃ​സ്വ​ചി​​​ത്ര​ങ്ങ​ൾ​ ​എ​ന്നി​വ​ ​നി​ർ​മ്മി​ച്ചു​കൊ​ണ്ടാ​യി​രി​ക്കും​ ​ആദ്യ ​ ​ഘ​ട്ട​ത്തി​ൽ​ ​മാ​റ്റി​നി​യു​ടെ​ ​പ്ര​വ​ർ​ത്ത​നം.​ ​ ​അ​നാ​വ​ശ്യ​ ​ചി​ല​വു​ക​ളും​ ​ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ളും​ ​ഒ​ഴി​വാ​ക്കി​ ​സി​നി​മ​ക​ളു​ടെ​ ​ഓ​ഡീ​ഷ​നു​ക​ളും​ ​നേ​രി​ട്ട് ​ഈ​ ​പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ​ ​ന​ട​ത്താ​ൻ​ ​അ​വ​സ​ര​മൊ​രു​ക്കും.

മാ​റ്റി​നി​യു​ടെ​ ​​ ​നി​ർ​മ്മാ​ണ​ ​പ്രോ​ജക്ടു​ക​ൾ​ ​കൂ​ടാ​തെ,​ ​നി​ര​വ​ധി​ ​ഒ​ഡീ​ഷ​നു​ക​ളി​ലേ​ക്കും​ ​സം​വി​ധാ​യ​ക​രി​ലേ​ക്കും​ ​നി​ർ​മ്മാ​താ​ക്ക​ളി​ലേ​ക്കു​മെ​ല്ലാം​ ​അ​പേ​ക്ഷ​ക​രു​ടെ​ ​ഡാ​റ്റാ​ ​ബേ​സു​ക​ൾ​ ​ല​ഭ്യ​മാ​ക്കു​ന്ന​/​ഓ​പ്പ​ൺ​ ​ആ​യി​രി​ക്കു​ന്ന​ ​ഒ​രു​ ​ടാ​ല​ന്റ് ​പൂ​ൾ​ ​ആ​യി​ട്ടാ​യി​രി​ക്കും​ ​മാ​റ്റി​നി​ ​പ്ര​വ​ർ​ത്തി​ക്കു​ക.​

​ഒ​പ്പം​ ​താ​ല്പ​ര്യ​മു​ള്ള​ ​ആ​ർ​ക്കും​ ​വ്യ​ത്യ​സ്ത​ ​ലൊ​ക്കേ​ഷ​നു​ക​ൾ,​ ​കെ​ട്ടി​​​ട​ങ്ങ​ൾ,​ ​വീ​ടു​ക​ൾ,​ ​സ്ഥാ​പ​ന​ങ്ങ​ൾ,​ ​ഉ​പ​ക​ര​ണ​ങ്ങ​ൾ,​ ​പ​രി​​​ശീ​ല​നം​ ​സി​​​ദ്ധി​​​ച്ച​ ​പ​ക്ഷി​​​ ​മൃ​ഗാ​ദി​​​ക​ൾ,​ ​വാ​ഹ​ന​ങ്ങ​ൾ,​ ​പു​രാ​വ​സ്തു​ക്ക​ൾ​ ​തു​ട​ങ്ങി​ ​സി​നി​മ​ക്ക് ​ആ​വ​ശ്യ​മാ​യ​തെ​ന്തും​ ​മാ​റ്റി​നി​യി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത് ​വാ​ട​ക​യ്ക്കു​ന​ൽ​കി​​​ ​വ​രു​മാ​ന​വും​ ​നേ​ടാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!