ഉണ്ണി മുകുന്ദനെതിരെ നടിയും ആക്‌ടിവിസ്റ്റുമായ അരുന്ധതി

എസ്ഐ ആനിയെ പ്രശംസിച്ച് ഉണ്ണി എഴുതിയ കുറിപ്പിനു മറുപടി നൽകി അരുന്ധതി.
‘ഫോട്ടോ ഇടാന്‍ കാരണമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു. അപ്പോഴാണ് ഉണ്ണിയേട്ടന്‍ പൊട്ട് സജസ്റ്റ് ചെയ്തത്. ഇപ്പൊ നല്ല ആശ്വാസമുണ്ട്. താങ്ക്യൂ ഉണ്ണിയേട്ടാ.’–പൊട്ടുകുത്തിയുള്ള ചിത്രം പങ്കുവച്ച് അരുന്ധതി കുറിച്ചു.

‘വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നതെന്നാണ് ആനിയുടെ ചിത്രത്തിനൊപ്പം ഉണ്ണി മുകുന്ദൻ കുറിച്ചത്. ‘വലിയ പൊട്ട്’ എന്ന പ്രയോഗം വലിയ ചർച്ചകൾക്ക് ഇടയാക്കി. സ്ത്രീവാദവക്താക്കൾ വലിയ വിമർശനവുമായി രംഗത്തെത്തി.

പൊട്ടു തൊടുന്നതും തൊടാത്തതും ഒരാളുടെ സ്വാതന്ത്ര്യമാണെന്നും അതിന് സ്ത്രീ ശാക്തീകരണവുമായി യാതൊരു ബന്ധവുമില്ലെന്നും കമന്റുകളിൽ പറയുന്നു. സ്ത്രീ വിരുദ്ധത പറഞ്ഞ് കൊണ്ടാണോ സ്ത്രീകളെ പുകഴ്ത്തേണ്ടതെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!