എ.കെ. ലോഹിതദാസ് വിട പറഞ്ഞിട്ട് ഇന്നേക്ക് പന്ത്രണ്ട് വർഷം

കസ്തൂരിമാൻ എന്ന ചിത്രത്തിൻ്റെ വിജയാഘോഷത്തിന് ഇൻഡോർ സ്റ്റേഡിയത്തിൽ ലോഹിതദാസ് എത്തിയിരുന്നു.

കുഞ്ചാക്കോ ബോബൻ്റെയും മീരയുടേയും ഹനീഫിക്കയുടേയുമൊക്കെ നടുവിൽ താടിയിൽ തലോടിക്കൊണ്ട് അദ്ദേഹം നിൽക്കുന്നത് സാകൂതം നോക്കി നിൽക്കേണ്ട കാഴ്ചയാണ് .
പിന്നീട് 2009 ജൂൺ 28 ന് ടിവിയിൽ അദ്ദേഹത്തിൻ്റെ ചേതനയറ്റ ശരീരം നിറകണ്ണുകളോടെ ഏറെ നേരം മലയാളികൾ നോക്കിയിരുന്നു. ഹൃദയത്തിൽ ചേർത്തുവെച്ച കലാകാരൻ്റെ അകാലത്തിലുള്ള വിയോഗത്തിൽ സഹൃദയരായ എല്ലാ മലയാളികളേയും വേദനിപ്പിച്ചു…ആ മരണം.

സാധാരണ മനുഷ്യരുടെ വേദനകളും നിസ്സഹായതകളും വികാര വിചാരങ്ങളും കോർത്തിണക്കിയ തിരക്കഥകളുടെ സൃഷ്ടാവ്..

കിരീടത്തിലെ സേതുമാധവൻ, തനിയാവർത്തനത്തിലെ മാഷ്,
അമരത്തിലെ അച്ചൂട്ടി,
മൃഗയയിലെ
വാറുണ്ണി,
സല്ലാപത്തിലെ കുഞ്ഞുകുട്ടനാശാരി, കന്മദത്തിലെ ഭാനു, വീണ്ടും ചില വീട്ടുവിശേഷങ്ങളിലെ ഭാവന…. തുടങ്ങി എത്രയെത്ര കഥാപാത്രങ്ങൾ അദ്ദേഹത്തിൻ്റെ തൂലികയിൽ പിറവി കൊണ്ടു.

കാലത്തിനു മുമ്പേ സഞ്ചരിച്ച ദശരഥവും
മോഹൻലാലിനെ ദേശീയ അവാർഡിനർഹനാക്കിയ ഭരതവും, ഹിസ് ഹൈനസ് അബ്ദുള്ള, കമലദളം തുടങ്ങിയ സംഗീത
നൃത്ത പ്രാധാന്യമുള്ള ചിത്രങ്ങളും ലോഹിസാറിൻ്റെ മനസ്സിൽ രൂപപ്പെട്ടതാണ്..

മമ്മൂട്ടിയുടെ വിദ്യാധരനിലൂടെ ബാലപീഡനങ്ങളുടെ സമകാലീന ദുരവസ്ഥ ഇതിവൃത്തമായ ഭൂതക്കണ്ണാടി എന്ന മികച്ച ചിത്രം അദ്ദേഹത്തിൻ്റെ സംവിധാനമികവിൻ്റെ കൂടി ഉത്തമ ദൃഷ്ടാന്തമാണ്.

ഇനിയൊരു ലോഹിതദാസ് നമുക്ക് വേണ്ടി ഇനിയും
ജന്മമെടുക്കുമോ അറിയില്ല ….

നിത്യജീവിതത്തിൽ കണ്ടുമുട്ടുന്ന സാധാരണ മനുഷ്യജീവിതങ്ങളുടെ കഥ പറഞ്ഞ നമ്മുടെ പ്രിയപ്പെട്ട കഥാകാരന് ശ്രാദ്ധാഞ്ജലി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!