‘പ്രിയപ്പെട്ട ഉണ്ണി, മോശം പോസ്റ്റാണ്’- എന്ന് ജിയോ ബേബി

വര്‍ക്കല സബ്ബ് ഇന്‍സ്പെക്റ്റര്‍ പദവിയിലെത്തിയ ആനി ശിവയെ പ്രശംസിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍ പങ്കുവെച്ച കുറിപ്പിനെ വിമര്‍ശിച്ച് സംവിധായകന്‍ ജിയോ ബേബി.

വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നത് എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ ഫേസ്ബുക് പോസ്റ്റ് . ‘വലിയപൊട്ട്’ എന്ന പരാമര്‍ശം സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനത്തിനാണ് വഴിവെച്ചിരിക്കുന്നത്.

ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ശക്തമായ സ്ത്രീപക്ഷചിത്രവുമായി രംഗത്ത് വന്ന സംവിധായകൻ ജിയോ ബേബി. ‘പ്രിയപ്പെട്ട ഉണ്ണി, മോശം പോസ്റ്റാണ്’- എന്നാണ് കുറിച്ചത്.

ഉണ്ണിമുകുന്ദന്റെ പോസ്റ്റ് ഡബ്യൂസിസി അടക്കമുള്ള സംഘടനകളെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്ന തരത്തില്‍ വ്യാഖ്യാനം ഉയരുന്നുണ്ട്. സ്ത്രീകളുടെ പൊട്ടിന്റെ വലിപ്പത്തില്‍ പോലും ഇടപെടുന്ന പുരുഷമേധാവിത്വമനോഭാവത്തില്‍ മാറ്റം വരണമെന്നും വിമര്‍ശകര്‍ കുറിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!