സംവിധായകൻ ശങ്കറിന്റെ മകളുടെ വിവാഹം നടന്നു

തമിഴ് സംവിധായകൻ ശങ്കറിന്റെ മകളുടെ വിവാഹം നടന്നു.മൂത്ത മകൾ ഐശ്വര്യ ഡോക്ടർ ആണ്. വരൻ തമിഴ്‌നാട് ക്രിക്കറ്റർ രോഹിത് ദാമോദരനാണ്.ഇന്നലെ മഹാബലിപുരത്ത് വച്ചാണ് ചടങ്ങുകള്‍ നടന്നത്.

തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന മധുരൈ പാന്തേഴ്‌സ് ക്രിക്കറ്റ് ടീമിലെ താരമാണ് പ്രമുഖ വ്യവസായിയുടെ മകൻ കൂടിയായ രോഹിത് ദാമോദരൻ. ടീമിന്റെ ക്യാപ്റ്റനുമാണ്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ വിവാഹത്തിനെത്തി.

കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരുന്നു ചടങ്ങുകള്‍ നടന്നത് . സംസ്ഥാനത്ത് വിവാഹത്തിന് അമ്പത് പേര്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. സിനിമാരംഗത്തു നിന്ന് നിരവധി പ്രമുഖരും വിവാഹ സത്കാരത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!