ലുസിഫെറിൽ ചിരഞ്ജീവിയുടെ നായികയായി നയൻതാര

ലൂസിഫറിലെ മഞ്ജു വാര്യർ അവതരിപ്പിച്ച കഥാപാത്രത്തെ തെലുങ്കിൽ നയ താര അവതരിപ്പിക്കുമെന്ന് വാർത്ത . ചിര‍ഞ്ജീവിയുടെ നായികയായാണ് ചിത്രത്തിൽ നയൻതാര എത്തുന്നത് .

ചിത്രത്തിന്റെ ഫ്ലാഷ്ബാക്കിലടക്കം മാറ്റങ്ങൾ വരുത്തിയാണ് തെലുങ്കിൽ ചിത്രം ഒരുക്കുന്നത്. ഫ്ലാഷ്ബാക്കിൽ പ്രണയകഥ കൂടി ചേർത്തതായാണ് വിവരം. മോഹൻ രാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

തെലുങ്ക് ആരാധകർക്ക് വേണ്ടിയാണ് ചിത്രത്തിന്റെ തിരക്കഥയിൽ മാറ്റങ്ങൾ വരുത്തുന്നത്. ആ​ഗസ്റ്റിൽ ഈ സിനിമയുടെ ചിത്രീകരണം തുടങ്ങും. നിലവിൽ ശിവ കൊട്ടലയുടെ ആചാര്യ എന്ന ചിത്രത്തിലാണ് ചിരഞ്ജീവി അഭിനയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!