ഏറെ ദൂരം താണ്ടിയെ ത്തിയ കടുത്ത ആരാധകനെക്കുറിച്ച് ​രശ്​മിക മന്ദന

തന്നെ കാണാൻ 900 കിലോമീറ്റർ സഞ്ചരിച്ചെത്തിയ കടുത്ത ആരാധകനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് തെന്നിന്ത്യൻ താരം ​ രശ്​മിക .

രശ്​മികയുടെ കര്ണാടകയിലുള്ള വീട്ടിലേക്കാണ്​ ആരാധകനെത്തിയത്​. പക്ഷെ മുംബൈയിൽ ഹിന്ദി പുതിയ ഹിന്ദി ചിത്രത്തി​െൻറ ഷൂട്ടിങ്​ തിരക്കിലായിരുന്നു താരം. അതിനാൽ, രശ്​മികയെ കാണാൻ കഴിഞ്ഞില്ല.

വിവരം അറിഞ്ഞ രശ്​മിക ആരാധകനായി പങ്കുവെച്ച ഒരു സന്ദേശമാണ്​ ഇപ്പോൾ വൈറൽ ആവുന്നത് . ആ ഇത്തരത്തിൽ ആരാധകർ ചെയ്യരുതെന്നും ​സമൂഹമാധ്യമങ്ങളിലൂടെ സ്​നേഹം പങ്കുവെക്കണമെന്നുമായിരുന്നു അഭ്യർഥന. ഒരു ദിവസം ആരാധകനെ കാണാൻ കഴിയുമെന്ന്​ പ്രതീക്ഷിക്കുന്നതായും താരം ട്വിറ്ററിൽ കുറിച്ചു.

‘സുഹൃത്തുക്കളെ, നിങ്ങളിലൊരാൾ വളരെ ദൂരം സഞ്ചരിച്ച്​ എ​െൻറ വീട്ടിലെത്തിയതായി അറിഞ്ഞു. ദയവായി ഇത്തരത്തിൽ ഒരിക്കലും ചെയ്യരുതേ. നിങ്ങളെ കാണാൻ സാധിക്കാത്തതിൽ എനിക്ക്​ വിഷമം തോന്നുന്നു. ഒരു ദിവസം നമ്മൾ തമ്മിൽ കണ്ടുമുട്ടുമെന്ന്​ പ്രതീക്ഷിക്കുന്നു. പക്ഷേ, ഇപ്പോൾ ഇവിടെ സ്​നേഹം കാണിക്കൂ. ഞാൻ സന്തോഷവതിയായിരിക്കും’ -രശ്​മിക ട്വിറ്ററിൽ കുറിച്ചു.

രശ്​മികയ​​ുടെ ആരാധകനായ ത്രിപാദിയാണ്​ തെലങ്കാനയിൽനിന്ന്​ കർണാടകയിലെ കുടകിലെത്തിയത്​. ഗൂഗ്​ളിൽ വഴി തിരഞ്ഞും വഴിയിൽ പലരോടും ചോദിച്ചുമായിരുന്നു ആരാധക​െൻറ യാത്ര. പിന്നീട്​, പ്രദേശവാസികൾ പൊലീസിനെ വിവരം അറിയിക്കുകയും ത്രിപാദിയെ വീട്ടിലേക്ക്​ തിരിച്ചയക്കുകയുമായിരുന്നു.

‘ഗുഡ്​ബൈ’ എന്ന ചിത്രത്തി​െൻറ ഷൂട്ടിങ്​ തിരക്കിലാണ്​ രശ്​മിക ഇപ്പോൾ. രശ്​മികയുടെ രണ്ടാമത്തെ ഹിന്ദി ചിത്രമാണ്​ ഇത്​. അമിതാഭ്​ ബച്ചനാണ്​ ഇൗ ചിത്രത്തിലെ പ്രധാന കഥാപാത്രം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!