‘സിനിമയില്‍ അഭിനയിക്കുന്നതിന് വീട്ടുകാര്‍ക്ക് എതിര്‍പ്പായിരുന്നു ,ഐശ്വര്യ ലക്ഷ്മി

മലയാളികളുടെ പ്രിയ നടി ഐശ്വര്യലക്ഷ്മി ആദ്യമായി സിനിമയിൽ എത്തിയതിനെക്കുറിച്ച് പറയുകയാണ് .
തന്റെ സിനിമാപ്രവേശത്തിന്റെ ആദ്യകാലത്ത് തനിക്ക് കുടുംബത്തില്‍ നിന്ന് എതിര്‍പ്പ് നേരിടേണ്ടി വന്നുവെന്ന് തുറന്നു പറയുകയാണ് നടി.

ഞാന്‍ സിനിമയില്‍ വരുന്നതിനോട് രക്ഷിതാക്കള്‍ക്ക് നല്ല എതിര്‍പ്പായിരുന്നു. സിനിമയുമായി ബന്ധമൊന്നുമില്ലാതിരുന്ന ഞാന്‍ നടിയായതും ഇവര്‍ക്ക് ഷോക്കായി. ഇപ്പോഴും അവര്‍ അതിനോട് പൊരുത്തപ്പെട്ട് പോകുന്നുവെന്ന് മാത്രം നടി പറഞ്ഞു.

മായാനദി കണ്ടിട്ട് അച്ഛനും അമ്മയും കുറച്ച് വഴക്ക് പറഞ്ഞിരുന്നു. സിനിമ അവര്‍ക്കിഷ്ടമായെങ്കിലും അതിലെ ചില സീനുകളോടായിരുന്നു വിരോധം.

രക്ഷിതാക്കളല്ലേ അത് സ്വാഭാവികമാണ്. അത് സിനിമയുടെ ഭാഗമാണെന്ന് മനസ്സിലാക്കാന്‍ തന്നെ അവര്‍ കുറച്ച് സമയമെടുത്തു. ഐശ്വര്യ പറയുന്നു.
ഇപ്പോള്‍ ധനുഷിനൊപ്പം പുറത്തെത്തിയ ജഗമേ തന്തിരത്തിന്റെ വിജയ നിറവിലാണ് നടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!