വിവാഹത്തെ കുറിച്ച് ആരാധകന് മറുപടി നൽകി വിഘ്‌നേഷ് ശിവൻ

വിവാഹത്തെ കുറിച്ച് ചോദിച്ച ആരാധകന് മറുപടി നൽകിയിരിക്കുകയാണ് വിഘ്‌നേഷ് ശിവൻ. ആരാധകരുമായി ഇൻസ്റ്റാഗ്രാമിൽ സംവദിക്കുമ്പോഴാണ് വിവാഹത്തെ കുറിച്ച് ചോദ്യം വന്നതും മറുപടി പറയുന്നതും. ”എന്താണ് നയൻതാര മാഡത്തെ വിവാഹം ചെയ്യാത്തത്? ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു..’ എന്ന ആരാധകന്റെ ചോദ്യത്തിനാണ് വിഘ്‌നേഷ് ഉത്തരം നൽകിയത്.’

വിവാഹത്തിനും മറ്റും വലിയ ചെലവ് ആകും ബ്രോ. അതുകൊണ്ട് വിവാഹത്തിനായി പണം സേവ് ചെയ്തു വയ്ക്കുന്നു, അതുപോലെ കൊവിഡ് പോവാൻ കാത്തിരിക്കുന്നു’ എന്നാണ് വിഘ്‌നേഷ് ആരാധകന്റെ ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുന്നത്.

സിനിമാലോകവും ആരാധകരും ഒരേപോലെ കാത്തിരിക്കുന്ന ഒന്നാണ് നയൻതാരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹം. സമൂഹ മാദ്ധ്യമങ്ങളിൽ സജീവമായ വിഘ്‌നേഷ് നയൻതാരയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോൾ അതിന് നിറഞ്ഞ സ്വീകാര്യത ലഭിക്കാറുണ്ട്. ഇവർ ഒരുമിച്ചുള്ള കൊച്ചിയാത്രയുടെ ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!