ശ്രദ്ധേയമായി വിസ്മയയുടെ മരണത്തില്‍ മോഡല്‍ ഷിയാസ് കരീം പങ്കുവെച്ച കുറിപ്പ്

വിസ്മയയുടെ ദാരുണമരണത്തില്‍ പ്രതികരിച്ച് മോഡല്‍ ഷിയാസ് കരീം. വിസ്മയയുടെ സഹോദരനെ വിമര്‍ശിച്ചാണ് ഷിയാസിന്റെ കുറിപ്പ്. ‘സ്വന്തം പെങ്ങള്‍ ക്രൂരമായ രീതിയില്‍ പീഡനം അനുഭവിച്ച് ആത്മഹത്യ ചെയ്തിട്ട് കൃത്യം നാല് ദിവസം കഴിഞ്ഞു, വീഡിയോസ് ഒക്കെ എടുത്ത് ബി.ജി.എം ഇട്ട് പോസ്റ്റ് ചെയ്യാന്‍ ഒരു സഹോദരന് എങ്ങനെ കഴിയുന്നു’ എന്ന് ഷിയാസ് കുറിച്ചു ..

ഷിയാസിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം,

സ്വന്തം പെങ്ങള്‍ ( വിസ്മയ ) ക്രൂരമായ രീതിയില്‍ പീഡനം അനുഭവിച്ച് ആത്മഹത്യ ചെയ്തിട്ട് കൃത്യം 4 ദിവസം കഴിഞ്ഞു വീഡിയോസ് ഒക്കെ എടുത്ത് BGM ഇട്ടു പോസ്റ്റ് ചെയ്യാന്‍ ഒരു സഹോദരന് എങ്ങനെ കഴിയുന്നു ? ഞങ്ങള്‍ക്ക് ഉള്ള ഒരു സാമാന്യമായ ബോധം പോലും സ്വന്തം സഹോദരന്‍ ഇല്ലേ ? കേസിലെ പ്രതിയുടെ മുഖത്ത് ഇമോജി വെച്ചു പോസ്റ്റ് ഇടുന്നതാണോ പ്രതിഷേധം ? കുറച്ചു പക്വത എങ്കിലും കാണിക്കുക എന്നു മാത്രേ പറയാന്‍ ഉള്ളു എന്റെ പെങ്ങള്‍ക്കൊ അല്ലെങ്കില്‍ എനിക്ക് അറിയാവുന്ന ഒരാള്‍ക്കോ ആയിരുന്നു ഇങ്ങനെ ഒരു അവസ്ഥ വന്നത് എങ്കില്‍ അവനെ കണ്ടു 4 അടി കൊടുത്തിട്ട് എന്റെ പെങ്ങളെ വിളിച്ചു കൊണ്ട് വന്നേനെ …

വിസ്മയോട് കാണിക്കുന്ന നീതികേട് തന്നെയാണ് ഇത്തരം പ്രവത്തികള്‍ , ഒരു സഹോദരന്റെ സ്ഥാനത്ത് നിന്ന് കാര്യങ്ങള്‍ ചെയ്യേണ്ടത് പോലെ ചെയ്തിരുന്നു എങ്കില്‍ ഇന്ന് വിസ്മയ ജീവനോടെ ഇരുന്നേനെ എന്ന് എനിക്ക് തോന്നിയിട്ടുണ്ട് പലപ്പോഴും ഇത് അദ്ദേഹത്തിന്റെ ഇഷ്ടമല്ലേ എന്നു പറയുന്നവരോട് , അദ്ദേഹം ഒരു പബ്ലിക്ക് ആയി ഒരു വീഡിയോ യൂട്യൂബ് പോലെയുള്ള ഒരു പബ്ലിക്ക് പ്ലാറ്റ്‌ഫോമില്‍ ഇടുമ്പോള്‍ പല അഭിപ്രയം ഉണ്ടാകും ഇതാണ് എന്റെ അഭിപ്രയം …എനിക്ക് ചിന്തിക്കാന്‍ കഴിയില്ല എനിക്ക് ചെയ്യാന്‍ കഴിയില്ല എന്റെ പെങ്ങള്‍ ആയിരുന്നു വിസ്മയുടെ സ്ഥാനത്ത് എങ്കില്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!