‘ഹംഗാമ 2‘ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

എട്ട് വര്‍ഷത്തിനു ശേഷം പ്രിയദര്‍ശന്‍ ബോളിവുഡിൽ ചെയ്യുന്ന ചിത്രമാണ് ‘ഹംഗാമ 2’. ജൂലൈ 23ന് ഡിസ്നി ഹോട്ട്‌സ്റ്റാറിൽ ഹംഗാമ 2 റിലീസ് ചെയ്യുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
പരേഷ് റാവലും ശില്‍പ ഷെട്ടിയും മീസാന്‍ ജാഫ്രിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അതിഥിതാരമായി അക്ഷയ് ഖന്നയും എത്തുന്നുണ്ട്.

30 കോടി രൂപയ്ക്കാണ് ഹോട്ട്‌സ്റ്റാര്‍ സിനിമയുടെ അവകാശം സ്വന്തമാക്കിയത്. പ്രിയദർശൻ സംവിധാനം ചെയ്ത പൂച്ചക്കൊരു മൂക്കുത്തിയുടെ റീമേക്കായിരുന്നു 2003ല്‍ പുറത്തിറങ്ങിയ ഹംഗാമ.

1984ല്‍ താന്‍ മലയാളത്തില്‍ ഒരുക്കിയ പൂച്ചക്കൊരു മൂക്കൂത്തിയാണ് ഹംഗാമ എന്ന പേരില്‍ പ്രിയദര്‍ശന്‍ 2003ല്‍ ഹിന്ദിയില്‍ പുന:സൃഷ്ടിച്ചത്. പരേഷ് റാവല്‍, ഷോമ ആനന്ദ്, അക്ഷയ് ഖന്ന, അഫ്‍താബ് ശിവ്‍ദസാനി, റിമി സെന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. “പഴയ ചിത്രത്തിന്‍റെ (ഹംഗാമ) വിഷയം തെറ്റിദ്ധാരണയും ആശയക്കുഴപ്പവും ഒക്കെയായിരുന്നു. അതുതന്നെയാണ് രണ്ടാം ഭാഗത്തിലും വിഷയം. പക്ഷേ കഥ വ്യത്യസ്തമാണ്”, പ്രിയന്‍ പറഞ്ഞിരുന്നു.

അതേസമയം, പ്രിയദർശൻ- മോഹൻലാൽ കൂട്ടുക്കെട്ട് ഒന്നിക്കുന്ന മരക്കാർ ഓണം റിലീസായി ഓഗസ്റ്റ് 12ന് തിയറ്ററുകളിലെത്തും. ഈ വർഷം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മരക്കാർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!